Kerala

ബിജെപി നേതാവ് രചിച്ച ക്രിസ്‌തുമസ് ഗാനം ഏറ്റെടുത്ത്‌ കെസിബിസി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: ബിജെപി നേതാവ് സി ജി രാജഗോപാൽ രചിച്ച ക്രിസ്‌തുമസ് ഗാനം ശ്രദ്ധേയമാകുന്നു. കെസിബിസി ഔദ്യോഗിക പേജിൽ ഈ ഗാനം അപ് ലോഡ് ചെയ്തു. ബിജെപി നേതാക്കൾ ക്രൈസ്തവ സഭകളുമായി അടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബിജെപി നേതാവിന്റെ ക്രിസ്‌തുമസ് ഗാനം സഭ ഏറ്റെടുത്തിരിക്കുന്നത്.

രാഷ്ട്രരക്ഷാ ശിബിരത്തിൽ പങ്കെടുക്കാൻ രാജ്കോട്ടിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ഈ ക്രിസ്മസ് ഗാനത്തിന്റെ വരികൾ സി ജി രാജഗോപാൽ എന്ന മുത്തു ഫോണിൽ കുറിച്ചത്. വാട്സ് ആപ്പിലൂടെ ഈ വരികൾ ചാവറ കൾച്ചറൽ സെന്ററിന്റെ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പിന് അയച്ചു. പിന്നീട് അതൊരു ക്രിസ്മസ് കൂട്ടായ്മയുടെ ഗാനമായി മാറി. സ്നേഹസ്വരൂപൻ എന്ന വീഡിയോ ആൽബം അങ്ങനെ പിറവിയെടുത്തു.

സംഗീത സംവിധാനം നിർവഹിച്ചത് സുജിത് കുര്യനാണ്. ചാവറ കൾച്ചറൽ സെന്റർ സ്‌റ്റുഡിയോയിലായിരുന്നു റെക്കോർഡിംഗ്. കെസിബിസി മീഡിയ കമ്മീഷനും ചാവറ കൾച്ചറൽ സെന്ററും ചേർന്ന് ജോൺ പോളിനായി ഈ ഗീതം സമർപ്പിച്ചു. കെസിബിസിയുടെ ഔദ്യോഗിക പേജിൽ ഈ ഗാനമുണ്ട്.

രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസം പാസായി; പ്രസിഡന്‍റ് സിപിഐഎം വിട്ടു

എംഎസ്എഫിനെയും യൂത്ത് ലീഗിനെയും തള്ളി മുസ്ലിം ലീഗ്; സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പാറക്കല്‍ അബ്ദുള്ള

'എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ സമാധാനം പറഞ്ഞേ പറ്റൂ, കാണിച്ചത് ക്രൂരതയല്ലേ'; അമൃതയുടെ അമ്മ

മുഴുവന്‍ വിവരങ്ങളും പരസ്യം; സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാതെ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍

നിയന്ത്രണം വിട്ട് ട്രാന്‍സ്ഫോർമറിലേക്ക് ഇടിച്ചുകയറി,മിനിറ്റുകള്‍ക്കകം തീപടർന്നു;സിസിടിവി ദൃശ്യങ്ങള്‍

SCROLL FOR NEXT