Kerala

'സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കണം'; പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് പരിഗണിക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചും പരിഗണിക്കും. സെനറ്റ് നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ചാന്‍സലറും കേരള സര്‍വകലാശാലയും ഇന്ന് വിശദീകരണം നല്‍കിയേക്കും.

കേരളത്തിലെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെടാന്‍ നിര്‍ദ്ദേശിക്കണമെന്നാണ് പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം. സംസ്ഥാനത്തെ മിക്ക സര്‍വകലാശാലകളിലും താത്കാലിക വിസിമാര്‍ ആണ് ചുമതല വഹിക്കുന്നത്. ഇത് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ചാന്‍സലര്‍ കൂടി ആയ ഗവര്‍ണര്‍ സര്‍ക്കാര്‍ പ്രതിനിധികളെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിനിധികളെ സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല.

നിയമ സര്‍വകലാശാല ആയ നുവാല്‍സിന്റെ വി സി നിയമനത്തിന് ബാര്‍ കൗണ്‍സിലും പ്രതിനിധിയെ നല്‍കിയിട്ടില്ല. താത്കാലിക വിസിമാര്‍ ചുമതലയില്‍ തുടരാനായി സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുന്നുവെന്നുമാണ് ഹര്‍ജിയിലെ ആക്ഷേപം. സാമ്പത്തിക വിദഗ്ധയും യൂണിവേഴ്‌സിറ്റി കോളജ് മുന്‍ പ്രൊഫസറുമായ ഡോ. മേരി ജോര്‍ജ്ജ് നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്.

കേരള സര്‍വകലാശാല സെനറ്റിലേക്ക് വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള നാല് വിദ്യാര്‍ത്ഥി പ്രതിനിധികളുടെ നിയമന നിര്‍ദ്ദേശം ചോദ്യം ചെയ്ത് എസ്എഫ്‌ഐ നല്‍കിയ ഹര്‍ജിയാണ് മറ്റൊന്ന്. നാല് സെനറ്റ് അംഗങ്ങളെ നിയമിച്ച നടപടിക്ക് നിലവില്‍ സ്റ്റേയുണ്ട്. ഹര്‍ജിയില്‍ ജസ്റ്റിസ് ടിആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണറോട് വിശദീകരണം തേടിയിട്ടുണ്ട്. ചാന്‍സലറും കേരള സര്‍വകലാശാലയും ഹര്‍ജിയില്‍ ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയേക്കും.

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

SCROLL FOR NEXT