Kerala

വ്യാജ മദ്യ നിർമാണം; ഡോക്ടർ ഉൾപ്പെടെ ആറ് പേർ പിടിയിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൃശൂർ: പെരിങ്ങോട്ടുകരയിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെ ആറ് പേർ പിടിയിൽ. 1200 ലിറ്റർ മദ്യമാണ് ഇവിടെ നിന്ന് എക്സൈസ് സംഘം കണ്ടെത്തിയത്. ഇരിങ്ങാലക്കുട സ്വദേശി ഡോ. അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിൻ, തൃശൂർ കല്ലൂർ സ്വദേശി സിറിൾ, കൊല്ലം സ്വദേശി മെൽവിൻ, തൃശൂർ ചിറയ്ക്കൽ സ്വദേശി പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്.

സ്പിരിറ്റ് എത്തിച്ച് മദ്യം നിർമ്മിക്കുന്ന കേന്ദ്രമാണിതെന്ന് എക്സൈസ് പറയുന്നു. അറസ്റ്റിലായ ഡോക്ടർ അനൂപ് വരയൻ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

'ഇൻഡ്യ മുന്നണി ശക്തമായ നിലയിൽ, ജനങ്ങള്‍ മോദിക്ക് യാത്രയയപ്പ് നല്‍കാന്‍ ഒരുങ്ങി കഴിഞ്ഞു'; ഖർഗെ

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ മാധവി രാജെ സിന്ധ്യ അന്തരിച്ചു

'ജോസ് കെ മാണിയെ ക്ഷണിക്കുന്നത് ചർച്ച ചെയ്തിട്ടില്ല'; വീക്ഷണത്തിന്റെ ലേഖനം തള്ളി സതീശൻ

മഴ തുടരുന്നു, കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

'കൂടുതൽ മക്കളുള്ളവർ എന്ന് പറഞ്ഞാല്‍ മുസ്ലിംകളെ ആകുമോ'; വിദ്വേഷ പരാമർശത്തിൽ മോദിയുടെ വിശദീകരണം

SCROLL FOR NEXT