Kerala

'സൈബര്‍ കമ്മികളുടെ നിലവാരത്തിലേക്ക് തരംതാണു'; എ കെ ബാലനെതിരെ ഷാഫി പറമ്പിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. സൈബര്‍ കമ്മികളുടെ നിലവാരത്തിലേക്ക് എ കെ ബാലൻ തരംതാണുവെന്നും സ്വയം വില കളയരുതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

സിപിഐഎമ്മുമായോ മുഖ്യമന്ത്രിയുമായോ ഒരു രഹസ്യത്തിനും ഇല്ല. നവകേരള സദസ്സിൽ രഹസ്യമായി അറിയിക്കാൻ പരാതികൾ ഒന്നുമില്ലെന്നും പരസ്യമായി പറയുന്ന പരാതികൾക്ക് പരിഹാരം ഉണ്ടാക്കി തന്നാൽ മതിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു. നവകേരള സദസ്സ് പാളിയതിന്റെ ജാള്യത മറയ്ക്കാനാണ് എ കെ ബാലന്റെ ശ്രമം. ജനങ്ങൾക്ക് നവ കേരള സദസ്സുകൊണ്ട് യാതൊരു ഗുണവും ഇല്ലെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.

എ വി ഗോപിനാഥ് പാർട്ടിയിൽ ഇല്ല. എ വി ഗോപിനാഥിനെ പാർട്ടിക്കാരനാക്കുന്നത് മാധ്യമങ്ങളാണ്. കൂടുതൽ പ്രതികരണങ്ങൾ പാർട്ടി നേതൃത്വം നൽകുമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു. വെബ് സൈറ്റ് ഹാക്കിങ്ങുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഷാഫി പറമ്പിൽ ആവർത്തിച്ചു.

കോണ്‍ഗ്രസ് നവകേരള സദസ്സ് ബഹിഷ്‌കരണം പ്രഖ്യാപിച്ചപ്പോള്‍ ഷാഫി പറമ്പില്‍ കാണാമറയത്ത് നിന്ന് ഒളിഞ്ഞു നോക്കുകയാണെന്ന് എ കെ ബാലന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി ശ്രദ്ധിക്കാനുള്ള കാര്യങ്ങള്‍ ഷാഫി ഒരു പത്രത്തോട് പറഞ്ഞു. എന്നാല്‍ പിന്നെ വേദിയില്‍ വന്നാല്‍ പോരേ. എ വി ഗോപിനാഥ് ചെയ്തതിനേക്കാള്‍ ഗുരുതരമായ തെറ്റാണ് ഷാഫി പറമ്പില്‍ ചെയ്തതെന്നുമായിരുന്നു എ കെ ബാലന്റെ വാക്കുകൾ. ഇതിന് മറുപടി പറയുകയായിരുന്നു ഷാഫി പറമ്പിൽ.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ചര്‍ച്ച ഫലം കണ്ടു; മില്‍മ സമരം ഒത്തുതീര്‍പ്പായി

പന്തീരാങ്കാവ് ഗാർഹിക പീഡനം; ഭർത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

താനൂര്‍ കസ്റ്റഡി കൊലപാതക കേസ്; ഒന്നാംപ്രതി ഉപയോഗിച്ച കാര്‍ സിബിഐ കസ്റ്റഡിയിലെടുത്തു

'കോണ്‍ഗ്രസ് നേതാക്കള്‍ രാം ലല്ലയെ പഴയ കൂടാരത്തിലേക്ക് അയക്കാന്‍ ഗൂഢാലോചന നടത്തുന്നു'; നരേന്ദ്ര മോദി

SCROLL FOR NEXT