Kerala

എൻഡോസൾഫാൻ; 2011ന് ശേഷമുള്ളവർ ദുരിതബാധിത പട്ടികയ്ക്ക് പുറത്താകും, ഉത്തരവിറക്കി സർക്കാർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: 2011ന് ശേഷം എൻഡോസൾഫാൻ ബാധിച്ചവരെ ദുരിതബാധിത പട്ടികയിൽ നിന്ന് പുറത്താക്കാന്‍ ഉത്തരവിറക്കി സർക്കാർ. ആറ് വർഷം മാത്രമായിരിക്കും എൻഡോസൾഫാന്റെ സാന്നിധ്യം അന്തരീക്ഷത്തിൽ ഉണ്ടാവുക എന്ന് പറഞ്ഞു കൊണ്ടാണ് സർക്കാർ ഇത്തരമൊരു ഉത്തരവിറക്കിയത്. ദുരിതബാധിതർ സർക്കാർ ഉത്തരവിനെതിരെ സമരത്തിനൊരുങ്ങുകയാണ്.

നേരത്തെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് പെൻഷൻ മുടങ്ങിയ വാർത്ത ഏറെ ചർച്ചായയിരുന്നു. കൈയിൽ മരുന്നിന് പോലും ഒരു രൂപയില്ലാതെ കഷ്ടപ്പെടുന്ന കാസർ​കോട്ടെ എൻഡോസൾഫാൻ ബാധിതരുടെ ജീവിതം റിപ്പോർട്ടർ ടിവിയാണ് പുറത്തുകൊണ്ടുവന്നത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ യോഗം ചേർന്ന് കുടിശിക കൊടുത്തുതീ‍ർക്കാൻ തീരുമാനമായിരുന്നു. ഏഴ് മാസത്തെ കുടിശികയടക്കമായിരുന്നു ദുരിത ബാധിതരുടെ അക്കൗണ്ടുകളിൽ എത്തിയത്.

തകര്‍ക്കാന്‍ ശ്രമിക്കുന്തോറും ശക്തിപ്രാപിക്കും; മോദിക്ക് കടന്നാക്രമണം, ആവേശമായി കെജ്‌രിവാള്‍

അരവിന്ദ് കെജ്‌രിവാള്‍ ഒരു വ്യക്തിയല്ല ഒരു ആശയമാണ്; ഭഗവന്ത് മാന്‍

'കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇല്ലാതാകല്ലേ'; ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും മോദിയുടെ ഉപദേശം

ഹനുമാന്‍ ക്ഷേത്ര ദര്‍ശനം നടത്തി കെജ്‌രിവാള്‍; ഒപ്പം പഞ്ചാബ് മുഖ്യമന്ത്രിയും

പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ് സിബിഐക്ക് വിടേണ്ട ആവശ്യമില്ല; സിദ്ധരാമയ്യ

SCROLL FOR NEXT