Kerala

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം; കെഎസ്ആർടിസി ബസുകൾ അധിക സർവ്വീസ് നടത്തും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടണം, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൂചനാ സമരം. ഇതേ വിഷയങ്ങൾ ഉന്നയിച്ച് നവംബർ 21 മുതൽ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് സൂചനാ സമരം.

5000 ലേറെ സ്വകാര്യ ബസുകൾ സമരത്തിൽ അണിനിരക്കുമെന്ന് ബസ് ഉടമ സംയുക്ത സമിതി അറിയിച്ചു. വടക്കൻ കേരളത്തിൽ സമരം ജനജീവിതത്തെ സാരമായി ബാധിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തും.

അതേസമയം, ഇത് അനാവശ്യ സമരമെന്നാണ് സർക്കാരിൻ്റെ വിമർശനം. ബസുകളിൽ ക്യാമറയും, സീറ്റ് ബെൽറ്റും സ്ഥാപിക്കാൻ ആവശ്യത്തിന് സമയം നൽകി. വിദ്യാർഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്ന ആവശ്യം സർക്കാർ നിരാകരിച്ചിട്ടില്ല. നിയമം നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്നാണ് സർക്കാരിൻ്റെ വിശദീകരണം.

മോദി പുടിനെന്ന് പവാര്‍; പുടിനില്‍ നിന്നും പത്മവിഭൂഷന്‍ ഏറ്റുവാങ്ങിയിരുന്നുവെന്ന് മോദി

കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ

ഡ്രൈവർ യദുവിനെ പിരിച്ചു വിടില്ല; മാറ്റി നിർത്തുമെന്ന് സിഎംഡി

ഇപിക്ക് സംരക്ഷണം: ബിജെപി സ്വാധീനം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചുവെന്ന് കെ സുധാകരന്‍

'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ്

SCROLL FOR NEXT