Kerala

അപമര്യാദയായി പെരുമാറിയ സംഭവം: സുരേഷ് ഗോപിക്കെതിരെ നിയമനടപടിക്കൊരുങ്ങി മാധ്യമപ്രവർത്തക

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: ജോലിക്കിടെ തന്നോട് അപമര്യാദയായി പെരുമാറിയ ബിജെപി നേതാവും സിനിമാതാരവുമായ സുരേഷ് ഗോപിക്കെതിരെ നിയമനടപടിക്കൊരുങ്ങി മാധ്യമപ്രവർത്തക. ഒക്ടോബർ 27ന് കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയ വൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്‍റിനോട് അപമര്യാദയായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈ വെക്കുകയായിരുന്നു. എന്നാൽ മാധ്യമപ്രവർത്തക അപ്പോൾ തന്നെ കൈ തട്ടിമാറ്റിയിരുന്നു. ഈ സംഭവത്തിൽ നിയമനടപി സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തക അറിയിച്ചു.

സംഭവത്തിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ അറിയിച്ചു. തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണിത്. തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.

ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ കൈ വെക്കുമ്പോൾ തന്നെ അവർ അത് തട്ടി മാറ്റുന്നുണ്ട്. ഇത് ആവർത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്ത് ന്യായീകരണം പറഞ്ഞാലും സുരേഷ് ഗോപിയുടെ പ്രവർത്തി അംഗീകരിക്കാൻ കഴിയാത്തതാണ്. ഇത് അത്യന്തം അപലപനീയമാണെന്നും മാധ്യമപ്രവർത്തകയ്ക്കൊപ്പം ഉറച്ചുനിൽക്കുമെന്നും യൂണിയൻ വ്യക്തമാക്കി.

തകര്‍ക്കാന്‍ ശ്രമിക്കുന്തോറും ശക്തിപ്രാപിക്കും; മോദിക്ക് കടന്നാക്രമണം, ആവേശമായി കെജ്‌രിവാള്‍

അരവിന്ദ് കെജ്‌രിവാള്‍ ഒരു വ്യക്തിയല്ല ഒരു ആശയമാണ്; ഭഗവന്ത് മാന്‍

'കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇല്ലാതാകല്ലേ'; ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും മോദിയുടെ ഉപദേശം

ഹനുമാന്‍ ക്ഷേത്ര ദര്‍ശനം നടത്തി കെജ്‌രിവാള്‍; ഒപ്പം പഞ്ചാബ് മുഖ്യമന്ത്രിയും

പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ് സിബിഐക്ക് വിടേണ്ട ആവശ്യമില്ല; സിദ്ധരാമയ്യ

SCROLL FOR NEXT