Kerala

സോളാ‍ർ കേസ് ഗൂഢാലോചന: അപവാദപ്രചാരണം നടത്തുന്നവ‍ർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗണേഷ് കുമാർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊല്ലം: സോളാ‍ർ കേസിലെ സിബിഐ അന്വേഷണ റിപ്പോർട്ടിന്റെ പേരിൽ ​ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് കെ ബി ​ഗണേഷ് കുമാ‌ർ എംഎൽഎ. അപവാദപ്രചാരണം നടത്തുന്നവ‍ർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേ​ഹം പറഞ്ഞു. ഗൂഢാലോചന സംബന്ധിച്ച് തന്റെയോ മുഖ്യമന്ത്രി പിണറായി വിജയന്റെയോ പേര് റിപ്പോർട്ടിൽ ഒരിടത്തും പറഞ്ഞിട്ടില്ല.

സോളാർ വിവാദങ്ങളിൽ മധ്യസ്ഥത വഹിക്കാൻ തന്റെ പിതാവ് ആർ ബാലകൃഷ്ണപിള്ളയോട് ആവശ്യപ്പെട്ടത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയായിരുന്നു. മുഖ്യമന്ത്രി കസേര തട്ടിയെടുക്കാൻ ചില കോൺഗ്രസുകാർ നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് മറ്റാരെയെങ്കിലും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും കെ ബി ​ഗണേഷ് കുമാ‍ർ പറഞ്ഞു. കൊട്ടാരക്കരയിൽ 14-ന് നടക്കുന്ന പാർട്ടിസമ്മേളനത്തിന്റെ മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു ​ഗണേഷ് കുമാ‍ർ

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT