Kerala

കരുവന്നൂർ ബാങ്ക് കൊള്ളയും കൊടകര കുഴൽപ്പണ കവർച്ചയും സിപിഐഎമ്മിന്റെ ഇരട്ടക്കുട്ടികൾ: അനിൽ അക്കര

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൃശൂർ: കരുവന്നൂർ ബാങ്ക് കൊള്ളയും കൊടകര കുഴൽപ്പണ കവർച്ചയും സിപിഐഎമ്മിന്റെ ഇരട്ട കുട്ടികളെന്ന് കോൺഗ്രസ്‌ നേതാവ് അനിൽ അക്കര. കൊടകര കേസിലെ രണ്ട് പ്രതികൾക്ക് തൃശൂർ കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ നിന്ന് ഒന്നേകാൽ കോടി രൂപ വായ്പ അനുവദിച്ചതായുള്ള രേഖകൾ അനിൽ അക്കര പുറത്തുവിട്ടു. കുഴൽപ്പണക്കാർക്ക് സിപിഐഎം ഭരിക്കുന്ന കുട്ടനെല്ലൂർ ബാങ്കിൽ ഇടപാടുള്ളതിനാൽ അന്വേഷണം ചെന്നെത്തേണ്ടത് അവിടെയെന്നും അനിൽ അക്കര ആരോപിച്ചു.

ആരോപണ വിധേയനായ എം കെ കണ്ണൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് ക്രൈം ബ്രാഞ്ച് അന്വേഷണം നിർത്തുന്നതുമായി ബന്ധപ്പെട്ടെന്നും അനിൽ അക്കര പറഞ്ഞു. ഇഡിക്ക് പിന്മാറാൻ വേണ്ടിയുള്ള പരവതാനിയാണ് മുഖ്യമന്ത്രി വിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. "സിപിഐഎമ്മിന് ഇപ്പോൾ യോഗം നടത്താൻ എന്തിന് ഇത്ര ആവേശം? ആരോപണ വിധേയനായ എം കെ കണ്ണന്റെ ഒപ്പം മുഖ്യമന്ത്രി എന്തിന് ചർച്ച നടത്തി? കരുവന്നൂരിലേക്കുള്ള ഫണ്ടിങ് അല്ല അവർ ചർച്ച ചെയ്തത്. മറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം ഇല്ലാതാക്കുക എന്നതാണ്."- അനില്‍ അക്കര പറഞ്ഞു.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT