Kerala

സംഗീത സംവിധായകൻ ഐ എം ഷക്കീർ അന്തരിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: പ്രശസ്ത താളവാദ്യ കലാകാരനും സംഗീത സംവിധായകനുമായ ഐ എം ഷക്കീർ (62) അന്തരിച്ചു. വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്, ജഗതി ആൻഡ് ജഗദീഷ് ഇൻ ടൗൺ, ഹൗസ് ഓണർ എന്നീ ചിത്രങ്ങൾക്ക് ഷക്കീർ ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംഗീതസംവിധായകനായത്. അദ്ദേഹം നിരവധി പ്രണയ ഗാനങ്ങൾക്കും ഭക്തി ഗാനങ്ങൾക്കും മാപ്പിള പാട്ടുകൾക്കും സംഗീതം നൽകിയിട്ടുണ്ട്. പിന്നണി ഗായകൻ അഫ്സലും ഗായകൻ അൻസാറും സഹോദരങ്ങളാണ്.

ഭാര്യമാർ: റഹദ, സൗദ. മക്കൾ: ഹുസ്ന, ഫർസാന, സിത്താര, അസീമ, അബ്ദുൽ ഹക്കീം. മരുമകൻ: മുഹമ്മദ് ഷിറാസ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് മട്ടാഞ്ചേരി കപ്പലണ്ടി മുക്ക് പടിഞ്ഞാറെ പള്ളി ഖബർസ്ഥാനിൽ നടക്കും.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT