Kerala

'2016 ല്‍ സമര്‍പ്പിച്ച പദ്ധതിയല്ല'; ഹൈസ്പീഡ് റെയിലിന് മേല്‍നോട്ടം വഹിക്കാനാകില്ലെന്ന് മെട്രോമാന്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലപ്പുറം: പുതിയ അതിവേഗ റെയില്‍വേ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാനാകില്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. പ്രായം സമ്മതിക്കുന്നില്ല. 2016 ല്‍ സമര്‍പ്പിച്ച പദ്ധതിയല്ല, മാറ്റങ്ങളുണ്ടെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം.

''നമുക്ക് കേരളത്തില്‍ എന്ത് വികസനം വരികയാണെങ്കിലും സഹായം ചെയ്യും. പദ്ധതിക്ക് മേല്‍നോട്ടം വഹിക്കില്ല. ഗൈഡന്‍സ് നല്‍കും.', ഇ ശ്രീധരന്‍ പറഞ്ഞു.

കേരളത്തിന് അതിവേഗ പാത അനിവാര്യമെന്ന് കെ സുരേന്ദ്രനും പ്രതികരിച്ചു. മെട്രോമാന്‍ ഇ ശ്രീധരന്റെ നിര്‍ദേശപ്രകാരമാണ് ബിജെപി കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് അഭിപ്രായം പറയാറുള്ളതന്നും സുരേന്ദ്രന്‍ പറഞ്ഞു.

'സില്‍വര്‍ ലൈന്‍ അപ്രായോഗികമെന്നും സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ശ്രീധരന്‍ നേരത്തെ പറഞ്ഞിരുന്നു. കേരളത്തിന്റെ സാഹചര്യത്തില്‍ അതിവേഗപാതയ്ക്ക് അന്ന് തന്നെ ബദല്‍ പദ്ധതിയും നിര്‍ദേശിച്ചിരുന്നു. കേരളത്തിന്റെ റെയില്‍വേ വികസനമാണ് പരമ പ്രധാനം. നടപ്പാക്കാന്‍ സാധിക്കാത്ത പദ്ധതിക്ക് വേണ്ടി വാശിപിടിക്കരുത്. മെട്രോമാന്‍ പറഞ്ഞത് പോലുള്ള ഹൈസ്പീഡ് റെയില്‍വേ സംവിധാനമാണ് വേണ്ടത്.', എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

അതിവേഗസര്‍ക്കാരാണ് മോദിയുടേത്. കേരളത്തിന്റെ വികസനത്തെ തടസപ്പെടുത്തുന്ന ഒന്നിനും ബിജെപി കൂട്ടുനില്‍ക്കില്ല. പതിവ് കൂടിക്കാഴ്ച്ച മാത്രമാണ് ഇ ശ്രീധരനുമായി നടത്തിയതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ചൊവ്വാഴ്ചയാണ് ഇ ശ്രീധരന്‍ കൈമാറിയത്. കേരള സര്‍ക്കാര്‍ പ്രതിനിധിയായ കെ വി തോമസിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. തന്റെ നിര്‍ദേശങ്ങള്‍ അടങ്ങിയ രണ്ട് പേജ് റിപ്പോര്‍ട്ടാണ് നല്‍കിയത്. ആദ്യം സെമി സ്പീഡ് ട്രെയിന്‍ നടപ്പാക്കണമെന്നും പിന്നീട് മതി ഹൈ സ്പീഡ് ട്രെയിന്‍ എന്നുമാണ് ഇ ശ്രീധരന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവിലെ പദ്ധതി പ്രായോഗികമല്ലെന്നും ശ്രീധരന്‍ വ്യക്തമാക്കുന്നു

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

SCROLL FOR NEXT