Kerala

'കായംകുളത്തിന്റെ വിപ്ലവം, ചെമ്പട'; നേതാക്കളെ കുടുക്കും എഫ്ബി ​ഗ്രൂപ്പുകൾ

അന്‍ഷിഫ് ആസ്യ മജീദ്

ആലപ്പുഴ: കായംകുളത്തെ സിപിഎമ്മിലെ അണിയറ രഹസ്യങ്ങൾ പുറത്ത് വരുന്നത് ഫെയ്സ്ബുക്കിലൂടെയാണ്. പരസ്പരം മൽസരിക്കുന്ന രണ്ട് ഫെയ്സ്ബുക്ക് അക്കൗണ്ടുകളാണ് എല്ലാ രഹസ്യങ്ങളും പുറത്ത് കൊണ്ടു വരുന്നതിന് പിന്നിലെന്നാണ് വിവരം. നേതാക്കളുടെ പേരും പദവിയുമടക്കം വെളിപ്പെടുത്തിയാണ് ഇവരുടെ നീക്കങ്ങൾ. ഇതിലൂടെയാണ് നിഖിൽ തോമസിന്റെ വ്യാജ ഡി​ഗ്രി വിവാദവും പുറത്ത് വന്നത്.

കായംകുളത്തിന്റെ വിപ്ലവം, ചെമ്പട കായംകുളം എന്നിങ്ങനെ പേരുള്ള രണ്ട് ​ഗ്രൂപ്പുകളാണ് രഹസ്യങ്ങൾ പുറത്ത് കൊണ്ടുവരുന്നതിന്റെ പിന്നിലുള്ളത്. വ്യാജ അക്കൗണ്ടുകളെന്ന് തോന്നുമെങ്കിലും രഹസ്യയോ​ഗങ്ങളിൽ പറയുന്ന കാര്യങ്ങളെല്ലാം ഇവർ‌ തുറന്നെഴുതും. സിപിഐഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ വ്യത്യാസമില്ലാതെ പാർട്ടിക്കുള്ളിൽ നടക്കുന്നത് എല്ലാം ഇവർ പരസ്യമാക്കും.

നേതാക്കളുടെ ​ഗ്രൂപ്പിസം, അവിഹിതം, ​ഗുണ്ടായിസം, പ്രണയം, വഞ്ചന തുടങ്ങിയ കാര്യങ്ങളെല്ലാം ആ ​ഗ്രൂപ്പിൽ ചർച്ചയാകും. ഭാര്യയെ തല്ലിയ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെയും നഗ്ന വീഡിയോ കോൾ ചെയ്തതിന് പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗത്തെയും പാർട്ടി സസ്പെൻ്റ് ചെയ്തത് ഇത്തരത്തിൽ എഫ് ബി ഗ്രൂപ്പുകളുടെ ഈ തുറന്നെഴുത്തിലൂടെയായിരുന്നു.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT