International

നര്‍ഗീസ് മുഹമ്മദിക്ക് 15 മാസത്തെ അധിക തടവുകൂടി വിധിച്ച് ഇറാന്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ടെഹ്‌റാന്‍: മനുഷ്യാവകാശപ്രവര്‍ത്തകയും നൊബേല്‍ സമ്മാന ജേതാവുമായ നര്‍ഗീസ് മുഹമ്മദിക്ക് 15 മാസത്തെ അധിക തടവുകൂടി വിധിച്ച് ഇറാന്‍. നര്‍ഗീസ് മുഹമ്മദിയുടെ കുടുംബമാണ് ഇതുസംബന്ധിച്ച വിവരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം രണ്ടുവര്‍ഷത്തേക്ക് വിദേശത്തേക്ക് പോകുന്നതിലും നര്‍ഗീസിന് വിലക്കുണ്ട്.

സംഘടനകളുടെ ഭാഗമാവാന്‍ പാടില്ല, മൊബൈല്‍ ഫോണ്‍ കൈവശം വെക്കരുത് എന്ന നിബന്ധനയുമുണ്ട്. നിലവില്‍ ടെഹ്‌റാനിലെ എവിന്‍ ജയിലില്‍ 30 മാസത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് നര്‍ഗീസ്. 2023 ലാണ് നര്‍ഗീസിന് നൊബേല്‍ സമ്മാനം ലഭിക്കുന്നത്.

ഇറാന്‍ ഭരണകൂടം സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെതിരെ, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ, സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിനെതിരെ നിരന്തരം പോരാടുന്ന നര്‍ഗീസിനെ തേടി സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എത്തുമ്പോഴും അവര്‍ തടവറയ്ക്കുള്ളിലായിരുന്നു.

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ മാധവി രാജെ സിന്ധ്യ അന്തരിച്ചു

'ജോസ് കെ മാണിയെ ക്ഷണിക്കുന്നത് ചർച്ച ചെയ്തിട്ടില്ല'; വീക്ഷണത്തിന്റെ ലേഖനം തള്ളി സതീശൻ

മഴ തുടരുന്നു, കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

'കൂടുതൽ മക്കളുള്ളവർ എന്ന് പറഞ്ഞാല്‍ മുസ്ലിംകളെ ആകുമോ'; വിദ്വേഷ പരാമർശത്തിൽ മോദിയുടെ വിശദീകരണം

പന്തീരാങ്കാവ് ഗാർഹിക പീഡനം; രാഹുൽ വിദേശത്തേക്ക് കടന്നു?; ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി പൊലീസ്

SCROLL FOR NEXT