ICC World Cup 2023

'ഇത്തവണ ലോകകപ്പ് നേടിയില്ലെങ്കിൽ'... ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി രവി ശാസ്ത്രി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബെം​ഗളൂരു: ഏകദിന ലോകകപ്പിൽ തകർപ്പൻ മുന്നേറ്റമാണ് ഇന്ത്യ നടത്തുന്നത്. പക്ഷേ ഇന്ത്യയ്ക്ക് മുന്നറിയിപ്പു നൽകിയിരിക്കുകയാണ് മുൻ താരം രവി ശാസ്ത്രി. ഇത്തവണ കിരീടം നേടിയില്ലെങ്കിൽ ഇനി അടുത്ത മൂന്ന് ലോകകപ്പ് കഴിയും വരെ ഇന്ത്യ കാത്തിരിക്കണമെന്നാണ് ശാസ്ത്രിയുടെ മുന്നറിയിപ്പ്.

രാജ്യം ഇന്ത്യയുടെ കിരീട നേട്ടത്തിനായി ഭ്രാന്തമായി കാത്തിരിക്കുകയാണ്. 12 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഇതാണ് അവസരം. ഇന്ത്യ മികച്ച പ്രകടനമാണ് നടത്തുന്നത്. ഇതൊന്നും ഒരു ദിവസംകൊണ്ട് സംഭവിച്ചതല്ല. ഇപ്പോഴത്തെ ഇന്ത്യൻ ടീമിലെ താരങ്ങൾ അഞ്ച് വർഷമായി ഒന്നിച്ച് കളിക്കുന്നു. ഇന്ത്യൻ ടീമിന്റെ സ്ഥിരതയുടെ കാരണം ഇതാണെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.

ഈ ലോകകപ്പിൽ ഇന്ത്യ ഷോർട് ബോളുകൾ അധികം എറിഞ്ഞിട്ടില്ല. വിക്കറ്റുകൾ വീഴ്ത്താൻ അപ്രതീക്ഷിതമായാണ് ഇന്ത്യ ഷോർട് ബോളുകൾ എറിയുന്നത്. 90 ശതമാനം പന്തുകളും ഇന്ത്യ വിക്കറ്റിന് നേരേയാണ് എറിഞ്ഞത്. മികച്ച ബൗളിം​ഗ് പ്രകടനമാണ് ഇന്ത്യ പുറത്തെടുക്കുന്നതെന്നും ശാസ്ത്രി വ്യക്തമാക്കി.

കെ എസ് ഹരിഹരനെ ഭീഷണിപ്പെടുത്തിയ കേസില്‍ ആറു പേര്‍ അറസ്റ്റില്‍

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്ല സംരക്ഷണം ഇടതുപക്ഷം നല്‍കുന്നുണ്ട്; റോഷി അഗസ്റ്റിന്‍

ഹസൻ്റെ തീരുമാനം വെട്ടി സുധാകരൻ; എം എ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

ഷാജൻ സ്കറിയ ഇക്കിളിപ്പെടുത്തുന്ന വാർത്തകളിലൂടെ അജണ്ട സൃഷ്ടിക്കുന്നു; സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

ഡ്രൈവിംഗ് പരിഷ്‌കരണം; ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്ന് സിഐടിയു, തൃപ്തരെന്ന് സംയുക്ത സമര സമിതി

SCROLL FOR NEXT