Gulf

ഹൃദയാഘാതം; കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മസ്ക്കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി നിര്യാതനായി. കണ്ണൂർ തലശ്ശേരി മാഹിൻ അലി റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖാണ് മരിച്ചത്. ഒമാനിലെ തീരപ്രദേശ ന​ഗരമായ ബർക്കയിൽവെച്ചാണ് മരിച്ചത്. തലശ്ശേരിയിൽ പിഡബ്ല്യുഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു.

മസ്‌കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന വടകര സ്വദേശി വിമാനയാത്രയ്ക്കിടെ മരിച്ച സംഭവവുമുണ്ടായി. വടകര ചന്ദ്രിക ആശീര്‍വാദ് വീട്ടില്‍ സച്ചിന്‍ (42) ആണ് മരിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

മസ്‌കറ്റില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യഎക്‌സ്പ്രസ് വിമാനത്തിലായിരുന്നു യാത്ര. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കല്‍ സംഘമാണ് മരണം സ്ഥിരീകരിച്ചത്. സച്ചിന്‍ രണ്ട് വര്‍ഷമായി ഒമാനിലെ സുഹാറില്‍ ജോലി ചെയ്യുകയായിരുന്നു സച്ചിൻ. അല്‍മറായിയുടെ സുഹാര്‍ ബ്രഞ്ചില്‍ സെയില്‍സ് സൂപ്പര്‍വൈസറായിരുന്നു. ഭാര്യ: ഷെര്‍ലി. മകന്‍: ആരോണ്‍.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT