Gulf

സൗദി നാട്ടിലേക്ക് പോകുന്നതിനായി വിമാനം കാത്തിരിക്കുന്നതിനിടയില്‍ യുപി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

റിയാദ്​: സൗദി പ്രവാസിയായിരുന്ന ഉത്തർപ്രദേശ് സ്വദേശി നാട്ടിലേക്ക് പോകുന്നതിനായി വിമാനം കാത്തിരിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് മരിച്ചു. ഉത്തർപ്രദേശ് ​ഗാസിയാബാദ് മുസാഫർ ന​ഗർ സ്വദേശി സലിം (48) ആണ് മരിച്ചത്. റിയാദ്​ കിങ്​ ഖാലിദ്​ എയർപ്പോർട്ടിൽ വെച്ചായിരുന്നു സംഭവം.

ദീർഘകാലമായി സൗദിയിലെ റിയാദിൽ ജോലി ചെയ്യുകയായിരുന്നു. അവധിയ്ക്ക് നാട്ടിലേക്ക് പോകാൻ എയർപോർട്ടിലെത്തിയ ശേഷം ബോജിങ് പാസെടുത്ത് എമി​ഗ്രേഷൻ പരിശോധന പൂർത്തിയാക്കി വിമാനം കാത്ത് ടെർമിനലിൽ കാത്തിരിക്കുന്ന സമയത്താണ് കുഴഞ്ഞുവീണത്. ഉടനെ തന്നെ മരണം സംഭവിച്ചു.

മൃതദേഹം റിയാദിൽ ഖബറക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ രംഗത്തുണ്ട്. പിതാവ് ഷാഫി, മാതാവ് ഫൗസാന്‍ ബീഗം, ഭാര്യ ഗുൽഷൻ.

തകര്‍ക്കാന്‍ ശ്രമിക്കുന്തോറും ശക്തിപ്രാപിക്കും; മോദിക്ക് കടന്നാക്രമണം, ആവേശമായി കെജ്‌രിവാള്‍

അരവിന്ദ് കെജ്‌രിവാള്‍ ഒരു വ്യക്തിയല്ല ഒരു ആശയമാണ്; ഭഗവന്ത് മാന്‍

'കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇല്ലാതാകല്ലേ'; ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും മോദിയുടെ ഉപദേശം

ഹനുമാന്‍ ക്ഷേത്ര ദര്‍ശനം നടത്തി കെജ്‌രിവാള്‍; ഒപ്പം പഞ്ചാബ് മുഖ്യമന്ത്രിയും

പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ് സിബിഐക്ക് വിടേണ്ട ആവശ്യമില്ല; സിദ്ധരാമയ്യ

SCROLL FOR NEXT