Gulf

മുസ്ലിം ലീ​ഗ് പാരമ്പര്യ ചരിത്രമുള്ള പാർട്ടിയാണ്: എസ് പി കുഞ്ഞമ്മദ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മനാമ: പാരമ്പര്യ ചരിത്രം ഉയര്‍ത്തിപ്പിടിച്ച് പ്രയാണം തുടരുന്ന രാഷ്ട്രീയ ദര്‍ശനമാണ് മുസ്ലിം ലീഗിന്‍റേതെന്ന് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എസ് പി കുഞ്ഞമ്മദ്. മുസ്ലിം ലീഗ് ദര്‍ശനം നേരിന്റെ അടിസ്ഥാനത്തില്‍ ഖാഇദെ മില്ലത്തിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ടതാണ്. ആ ചരിത്ര പാരമ്പര്യത്തിന്റെ വഴിയിലൂടെ തന്നെയാണ് ലീഗ് ഇന്നും സഞ്ചരിക്കുന്നതെന്ന് കുഞ്ഞമ്മദ് വ്യക്തമാക്കി. ബഹ്‌റൈന്‍ കെഎംസിസി ഈസ്റ്റ് റഫ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തനം ഉദ്ഘാടനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സിഎ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ലാണ് ഉ​ദ്ഘാ​ട​നം ചെ​യ്തത്. നോ​ർ​ക്ക, പ്ര​വാ​സി ക്ഷേ​മ​നി​ധി, അ​ൽ അ​മാ​ന തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് കെഎംസിസി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ പി ഫൈ​സ​ൽ വിശദീകരിച്ചു. കെ എം സി ​സി ബ​ഹ്റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷാ​ഫി വേ​ളം, സി എം കു​ഞ്ഞ​ബ്ദു​ല്ല മാ​സ്റ്റ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. എ​ൻ അ​ബ്ദു​ൽ അ​സീ​സ്, റ​മീ​സ് കെ, ഫ​സ​ലു​റ​ഹ്മാ​ൻ, സ​ഫീ​ർ, കെ ​പി സാ​ജി​ർ, സി ടി കെ സ​ജീ​ർ, സി കെ മു​സ്ത​ഫ, കെ ​ന​സീ​ർ, യു ​ഷം​സു​ദ്ദീ​ൻ, എം കെ സി​ദ്ദീ​ഖ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് സി. പി ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ടി ടി അ​ഷ്റ​ഫ് സ്വാ​ഗ​ത​വും സാ​ജി​ദ് കൊ​ല്ലി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT