Gulf

ഖത്തറില്‍ പ്രീമിയം പെട്രോളിന്റെ വില കൂട്ടി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ദോഹ: ഖത്തറില്‍ പ്രീമിയം പെട്രോളിന്റെ വില കൂട്ടി. പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.95 റിയാല്‍ ആണ് ജനുവരിയിലെ നിരക്ക്. എന്നാല്‍ സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ നിരക്കിൽ മാറ്റമില്ല. 2.10 റിയാലാണ് ജനുവരിയിലെ നിരക്ക്. ഡീസല്‍ വിലയിലും മാറ്റമില്ല. 2.05 റിയാലാണ് വില. ഖത്തര്‍ എനര്‍ജി ആഗോള എണ്ണ വിപണിയിലെ നിരക്കനുസരിച്ചാണ് വില നിശ്ചയിക്കുന്നത്.

അതേസമയം, പുതുവർഷ സമ്മാനമായി യുഎഇയിലെ‍ പെട്രോൾ-ഡീസൽ വില കുറച്ചു. പെട്രോൾ ലിറ്ററിന് 14 ഫിൽസ് വീതവും ഡീസൽ 19 ഫിൽസുമാണ് കുറച്ചത്. ഇതോടെ സൂപ്പർ പെട്രോളിന്റെ വില 2.96 ദിർഹത്തിൽ നിന്നും 2.82 ദിർഹമായി കുറഞ്ഞു. 2.71 ദിർഹമാണ് സ്പെഷ്യൽ പെട്രോളിന്റെ പുതിയ നിരക്ക്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ചര്‍ച്ച ഫലം കണ്ടു; മില്‍മ സമരം ഒത്തുതീര്‍പ്പായി

പന്തീരാങ്കാവ് ഗാർഹിക പീഡനം; ഭർത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

താനൂര്‍ കസ്റ്റഡി കൊലപാതക കേസ്; ഒന്നാംപ്രതി ഉപയോഗിച്ച കാര്‍ സിബിഐ കസ്റ്റഡിയിലെടുത്തു

'കോണ്‍ഗ്രസ് നേതാക്കള്‍ രാം ലല്ലയെ പഴയ കൂടാരത്തിലേക്ക് അയക്കാന്‍ ഗൂഢാലോചന നടത്തുന്നു'; നരേന്ദ്ര മോദി

SCROLL FOR NEXT