Football

ഇതാണ് തിരിച്ചുവരവ്; ഐഎസ്എല്‍ സെമിയില്‍ ഗോവയെ ഞെട്ടിച്ച് മുംബൈ സിറ്റി എഫ്സി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവയ്‌ക്കെതിരായ ആദ്യപാദ സെമിഫൈനലില്‍ മുംബൈ സിറ്റി എഫ്സിക്ക് വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മുംബൈ ഗോവയെ പരാജയപ്പെടുത്തിയത്. 90 മിനിറ്റ് വരെ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്നതിന് ശേഷമാണ് മുംബൈ വിജയം പിടിച്ചെടുത്തത്.

സ്വന്തം തട്ടകമായ ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോവയാണ് ആദ്യം ലീഡെടുത്തത്. 16-ാം മിനിറ്റില്‍ ബോറിസ് സിങ് ഗോവയുടെ ആദ്യ ഗോള്‍ നേടി. 56-ാം മിനിറ്റില്‍ ബ്രാണ്ടണ്‍ ഫര്‍ണാണ്ടസിലൂടെ ഗോവ സ്‌കോര്‍ ഇരട്ടിയാക്കി. ഗോവ വിജയമുറപ്പിച്ചെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് മത്സരത്തിന്റെ ഗതി മാറിയത്.

നിശ്ചിത സമയത്തിന്‍റെ അവസാന മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്‌തെയിലൂടെ മുംബൈ ഒരു ഗോള്‍ തിരിച്ചടിച്ചു. ഒരു മിനിറ്റിനകം വിക്രം പ്രതാപ് സിങ് ഗോളടിച്ചതോടെ മുംബൈ ഒപ്പമെത്തി. സമനിലയില്‍ പിരിയുമെന്ന് കരുതിയിരുന്ന ആതിഥേയരെ ഞെട്ടിച്ച് ഫൈനല്‍ വിസിലിന് മുന്‍പ് മുംബൈ ഒരു ഗോള്‍ കൂടി അടിച്ചു. 96-ാം മിനിറ്റില്‍ വീണ്ടും ചാങ്‌തെ നേടിയ ഗോളിലാണ് മുംബൈ അവിശ്വസനീയ വിജയമുറപ്പിച്ചത്.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT