Football

ബേണ്‍മൗത്തിനോടും വിജയമില്ല; സമനില പിടിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍മൗത്തിനെതിരെ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില. ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ച് പിരിഞ്ഞു. രണ്ടുതവണ ലീഡ് വഴങ്ങിയ യുണൈറ്റഡ് കഷ്ടിച്ച് സമനില പിടിച്ച് രക്ഷപ്പെടുകയായിരുന്നു.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബേണ്‍മൗത്ത് ആദ്യം ലീഡെടുത്തു. 16-ാം മിനിറ്റില്‍ ഡൊമിനിക് സോലാങ്കിയാണ് ആതിഥേയരെ മുന്നിലെത്തിച്ചത്. 31-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. എന്നാല്‍ ആ സമനിലയും അധികനേരം നീണ്ടുനിന്നില്ല. 36-ാം മിനിറ്റില്‍ ജസ്റ്റിന്‍ ക്ലുയിവേര്‍ട്ട് ബേണ്‍മൗത്തിന് ലീഡ് നല്‍കി.

രണ്ടാം പകുതിയില്‍ 65-ാം മിനിറ്റില്‍ യുണൈറ്റഡ് വീണ്ടും സമനില പിടിച്ചു. ഹാന്‍ഡ് ബോളിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ ഫെര്‍ണാണ്ടസാണ് യുണൈറ്റഡിന്റെ പരാജയം ഒഴിവാക്കിയത്. സമനിലയോടെ 32 മത്സരങ്ങളില്‍ നിന്ന് 50 പോയിന്റുമായി ഏഴാമതാണ് യുണൈറ്റഡ്. 42 പോയിന്റുള്ള ബേണ്‍മൗത്ത് 12-ാം സ്ഥാനത്താണ്.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT