Football

മാജിക് മാൻ തിരിച്ചെത്തി; മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് സമനില

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഫ്ലോറിഡ: മേജർ ലീ​ഗ് സോക്കറിൽ കൊളൊറാഡോ റാപ്പിഡ്സിനെതിരെ ഇന്റർ മയാമിക്ക് സമനില. ഇരുടീമുകളും രണ്ട് ​ഗോളു‍കൾ വീതം നേടി. ആദ്യ പകുതിയിൽ പിന്നിൽ നിന്ന ശേഷം മയാമി സംഘം ശക്തമായി തിരിച്ചുവന്നു. പക്ഷേ അവസാന നിമിഷം സമനില കുരുക്കിൽ വീഴാനായിരുന്നു ഇന്റർ മയാമിയുടെ വിധി. പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ സൂപ്പർ താരം ലയണൽ മെസ്സി ഒരു ​ഗോൾ നേടി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. ​​ഗോൾ രഹിതമാകുമെന്ന് കരുതിയിടത്ത് അപ്രതീക്ഷിതമായി കൊളൊറാഡോ മുന്നിലെത്തി. 45-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി റാഫേൽ നവാറോ കൃത്യമായി വലയിലെത്തിച്ചു. ഇതോടെ ആദ്യ പകുതിയിൽ കൊളൊറാഡോ ഒരു ​ഗോളിന് മുന്നിൽ നിന്നു.

രണ്ടാം പകുതിയിൽ സൂപ്പർ താരം ലയണൽ മെസ്സി കളത്തിൽ മടങ്ങിയെത്തി. പിന്നെ മത്സരത്തിൽ എല്ലാംകൊണ്ടും മയാമി സംഘം മുന്നിലെത്തി. 57-ാം മിനിറ്റിൽ മെസ്സിയുടെ ​ഗോളിൽ സമനില പിടിച്ചു. തൊട്ടുപിന്നാലെ 60-ാം മിനിറ്റിൽ ലിയോനാർഡോ അൽഫോൻസോയുടെ ​ഗോളിൽ മെസ്സിയും സംഘവും മത്സരത്തിൽ മുന്നിലെത്തി.

അവസാന മിനിറ്റുകളിലെ മുന്നേറ്റമാണ് കൊളൊറാഡോയെ സമനിലയിലേക്ക് എത്തിച്ചത്. 88-ാം മിനിറ്റിൽ കോൾ ബാസെറ്റ് കൊളൊറാഡോയ്ക്കായി ​വലചലിപ്പിച്ചു. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ഇന്റർ മയാമി. എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും മൂന്ന് സമനിലയും രണ്ട് തോൽവിയുമാണ് മയാമി സംഘത്തിന് നേടാനായത്.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT