Football

ഇന്റർ മയാമി നിരയിൽ മെസ്സി തിരിച്ചെത്തുന്നു; നാളത്തെ മത്സരത്തിൽ കളിക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഫ്ലോറിഡ: അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മയാമി നിരയിൽ തിരിച്ചെത്തുന്നു. നാളെ പുലർച്ചെ കൊളൊറാഡോ റാപ്പിഡ്സിനെതിരായ മത്സരത്തിൽ ലയണൽ മെസ്സി കളിക്കും. സൂപ്പർ താരം തിരിച്ചുവരുന്നുവെന്ന വാർത്ത ഇന്റർ മയാമി സമൂഹമാധ്യമങ്ങളിൽ സ്ഥിരീകരിച്ചു.

പരിക്കിനെ തുടർന്ന് ഇന്റർ മയാമിയുടെ കഴിഞ്ഞ നാല് മത്സരങ്ങളിലും മെസ്സിക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന കോണ്‍കകാഫ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടറിൽ മെസ്സിയില്ലാത്ത ഇന്റർ മയാമി പരാജയപ്പെട്ടിരുന്നു. ആദ്യ പാദത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് മയാമി സംഘം പിന്നിലായത്.

അതിനിടെ നാളെ നടക്കുന്ന മത്സരത്തിൽ മുഴുവൻ സമയവും മെസ്സി കളിക്കുമോയെന്ന് ഇന്റർ മയാമി വ്യക്തമാക്കിയിട്ടില്ല. എങ്കിലും താരം സുഖപ്പെട്ടുവരുന്ന സാഹചര്യത്തിൽ സബ്സ്റ്റ്യൂട്ടായി മെസ്സിയെ ഇറക്കാനാണ് സാധ്യത. കോപ്പ അമേരിക്ക ടൂർണമെന്റുൾപ്പടെ വരാനിക്കെ താരത്തിന്റെ ആരോ​ഗ്യം അർജന്റീനൻ ഫുട്ബോളിന് ഉൾപ്പെടെ പ്രധാനപ്പെട്ടതാണ്.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT