Football

ഉരുക്കുകോട്ട തകര്‍ക്കാനായില്ല; പ്ലേ ഓഫ് ഉറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ഇനിയും കാത്തിരിക്കണം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ജംഷഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂരിനെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ചുപിരിഞ്ഞു. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ദിമിത്രിയോസ് ഡയമന്റകോസും ജംഷഡ്പൂരിന് വേണ്ടി ഹാവിയര്‍ സിവേറിയോയും ഗോള്‍ നേടി. ആദ്യപകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. സമനില വഴങ്ങിയതോടെ പ്ലേ ഓഫ് ഉറപ്പിക്കാനായുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ കാത്തിരിപ്പ് ഇനിയും തുടരും.

ജംഷഡ്പൂരിന്റെ ഹോം ഗ്രൗണ്ടായ ജെആര്‍ഡി ടാറ്റ സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സാണ് ആദ്യം ലീഡെടുത്തത്. 23-ാം മിനിറ്റില്‍ തന്നെ ദിമിത്രിയോസ് ഡയമന്റകോസാണ് ജംഷഡ്പൂരിന്റെ വല കുലുക്കിയത്. ജസ്റ്റിന്‍ നല്‍കിയ പാസാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. സീസണില്‍ താരം നേടുന്ന 13-ാം ഗോളാണിത്. ഇതോടെ സീസണിലെ ടോപ് സ്‌കോററായി ദിമി മാറി.

ലീഡെടുത്ത ശേഷവും മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ ബ്ലാസ്റ്റേഴ്സിനായി. ഇതിനിടെ ജസ്റ്റിന്‍ പരിക്കേറ്റ് പുറത്തുപോയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. ആദ്യപകുതിയുടെ അവസാന നിമിഷം ഹാവിയര്‍ സിവേറിയോയിലൂടെ ജംഷഡ്പൂരിന്റെ മറുപടിയെത്തി. രണ്ടാം പകുതിയില്‍ വിജയഗോള്‍ പിറക്കാതിരുന്നതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. 30 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തന്നെ തുടരുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. 21 പോയിന്റുള്ള ജംഷഡ്പൂര്‍ ഏഴാമതാണ്.

'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും

അമിത് ഷാ പ്രധാനമന്ത്രിയാവില്ല; ഇന്‍ഡ്യ മുന്നണി വിജയത്തോട് അടുത്തെന്ന് കെജ്‌രിവാള്‍

'വാടക കൊലയാളികളെ അയച്ചത് സുധാകരന്‍, അക്രമികളുടെ ലക്ഷ്യം പിണറായി വിജയനായിരുന്നു'; ഇ പി ജയരാജൻ

SCROLL FOR NEXT