Football

ഏഴ് സെക്കന്റിൽ ആദ്യ ഗോൾ; ജർമ്മൻ ഫുട്ബോളിൽ പുതുചരിത്രം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പാരിസ്: യൂറോ കപ്പിന് മുമ്പായി ആത്മവിശ്വാസം ഉണർത്തുന്ന വിജയവുമായി ജർമ്മനി. എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് ഫ്രാൻസിനെ ജർമ്മൻ സം​ഘം തോൽപ്പിച്ചു. മത്സരത്തിന്റെ ഏഴാം സെക്കന്റിൽ ​ഗോളടിച്ച് ഫ്ലോറിയാൻ വുർസ് ചരിത്രമെഴുതി. ജർമ്മൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വേ​ഗതയേറി​യ ​ഗോളാണിത്.

ജർമ്മൻ മധ്യനിരയിലേക്ക് അനുഭവ സമ്പത്തുമായി ടോണി ക്രൂസ് തിരിച്ചുവന്നു. ഇതിഹാസ താരത്തിന്റെ പാസിൽ നിന്നുമാണ് ഏഴാം സെക്കന്റിലെ ചരിത്ര ​ഗോൾ പിറന്നത്. ആദ്യ മിനിറ്റിലെ തിരച്ചടിക്ക് ശേഷം കിലിയൻ എമ്പാപ്പയുടെ ഫ്രാൻസ് മത്സരത്തിലേക്ക് തിരിച്ചുവന്നു. 26-ാം മിനിറ്റിലെ ഫ്രാൻസിന്റെ തകർപ്പൻ മുന്നേറ്റം ജർമ്മൻ ​ഗോൾകീപ്പർ മാർക്ക്-ആന്ദ്രേ ടെർ സ്റ്റീഗൻ ധീരമായി തടഞ്ഞിട്ടു.

രണ്ടാം പകുതിയിൽ 49-ാം മിനിറ്റിൽ ജമാൽ മ്യൂസിയാലയുടെ പാസിൽ കായ് ഹാവർട്ട്സ് ​ഗോൾ നേടി. ഇതോടെ ജർമ്മൻ സംഘത്തിന്റെ ലീഡ് 2-0 ആയി ഉയർന്നു. മത്സരത്തിൽ തിരിച്ചടിക്കാൻ ഫ്രാൻസിന് കഴിയാതിരുന്നതോടെ ജർമ്മനി വമ്പൻ വിജയം സ്വന്തമാക്കി.

പന്തീരാങ്കാവ് ഗാർഹിക പീഡനം; രാഹുൽ വിദേശത്തേക്ക് കടന്നു?; ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി പൊലീസ്

തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം; ഗുണ്ടകളെ പൂട്ടാൻ പൊലീസ്, സംസ്ഥാന വ്യാപക റെയ്ഡ്

'സിപിഐഎമ്മിന്റെ അരക്കില്ലത്തിൽ വെന്തുരുകരുത്'; ജോസ് കെ മാണിക്ക് ക്ഷണവുമായി കോൺഗ്രസ് മുഖപത്രം

പന്തീരാങ്കാവ് പീഡനം:രാഹുൽ വിവാഹ തട്ടിപ്പുവീരൻ? ബന്ധം വേര്‍പ്പെടുത്താതെ വീണ്ടും വിവാഹം,തെളിവ് ലഭിച്ചു

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം, ഇന്ന് നിർണായകം; ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായി മന്ത്രിയുടെ ചർച്ച

SCROLL FOR NEXT