Football

ഗോൾ നേട്ടം ഷർട്ടൂരി ആഘോഷിച്ചതിന് റെഡ് കാർഡ്; നിയമങ്ങൾ മാറണമെന്ന് ബ്രൂണോ ഫെർണാണ്ടസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലണ്ടൻ: ഇം​ഗ്ലീഷ് എഫ് എ കപ്പിൽ ​ഗോൾ നേട്ടം ഷർട്ടൂരി ആഘോഷിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ അമദ് ദിയാലോ. ഇതിന് താരത്തിന് മഞ്ഞ കാർഡ് ലഭിച്ചു. മത്സരത്തിലെ രണ്ടാമത്തെ മഞ്ഞ കാർഡ് ലഭിച്ചതോടെ താരത്തിന് കളം വിടേണ്ടി വന്നു. എന്നാൽ ഷർട്ടൂരി ​ഗോൾ ആഘോഷിക്കുന്നത് നിയമവിരുദ്ധം ആകുന്നതിനെ ചോദ്യം ചെയ്യുകയാണ് സഹതാരം ബ്രൂണോ ഫെർണാണ്ടസ്.

അത് ആ നിമിഷത്തിൽ സംഭവിച്ചതാണ്. ദിയാലോ ഒരു യുവതാരമാണ്. ആ നിമിഷം അയാൾ ആഘോഷിച്ചു. ​ഗോൾ ആഘോഷിക്കാൻ അയാൾക്ക് അവകാശമുണ്ട്. മറ്റു ക്ലബുകളുടെ അനുമതിയോടെയാണ് ​ഗോൾ നേട്ടം ആഘോഷിക്കുന്നത്. അതിന് പരിധി നിശ്ചയിക്കുന്ന നിയമങ്ങൾ മാറ്റണമെന്നും ബ്രൂണോ ആവശ്യപ്പെട്ടു.

മത്സരത്തിന്റെ 121-ാം മിനിറ്റിലാണ് ദിയാലോയുടെ ​​ഗോൾ പിറന്നത്. നിർണായക ​ഗോളോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം വിജയിച്ചു. ഇം​ഗ്ലീഷ് എഫ് എ കപ്പിന്റെ സെമിയിൽ കടക്കാനും യുണൈറ്റഡ് സംഘത്തിന് കഴിഞ്ഞു. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരത്തിൽ ദിയാലോയ്ക്ക് കളിക്കാൻ കഴിയില്ല. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ബ്രെന്റ്ഫോർഡിനെതിരെയാണ് യുണെെറ്റഡിന്റെ അടുത്ത മത്സരം.

പത്ത് ഗ്യാരന്റിയുമായി അരവിന്ദ് കെജ്‌രിവാള്‍; ആപ് കൂടുതല്‍ ഐക്യപ്പെട്ടു, എംഎല്‍എമാര്‍ക്ക് അഭിനന്ദനം

ഇനിയും മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളിൽ അലേർട്ട്

മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറത്ത് ഇന്ന് രണ്ട് മരണം; നാളെ അടിയന്തര യോഗം

'എല്ലാവരും ഡ്യൂട്ടിയില്‍ കയറി'; വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍

ഖാര്‍ഗെ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന; നിര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ്

SCROLL FOR NEXT