Football

ഇന്ത്യൻ സൂപ്പർ ലീഗ്; ബെംഗളൂരുവിന്റെ പ്രതിരോധം തകർത്ത് ഗോവൻ ജയം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

​ഗോവ: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ബെം​ഗളൂരു എഫ് സിയെ തകർത്ത് എഫ് സി ​ഗോവ. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ​ഗോവൻ ജയം. ഒഡേയ് ഒനൈന്ത്യയ, ബോറിസ് സിം​ഗ് എന്നിവർ ​ഗോവയ്ക്കായി ​ഗോൾ നേടി. ശിവാൾഡോ സിം​ഗാണ് ബെംഗളൂരുവിന്റെ ഏക ​ഗോൾ നേടിയത്. പോയിന്റ് ടേബിളിൽ ബെംഗളൂരു എട്ടാം സ്ഥാനത്ത് തുടരുന്നു. ​ഗോവ മൂന്നാം സ്ഥാനത്തേയ്ക്ക് ഉയർന്നു.

മത്സരത്തിൽ ഒന്നര മിനിറ്റിനുള്ളിൽ തന്നെ ബെം​ഗളൂരുവിന് മുന്നിലെത്താൻ സാധിച്ചു. ഓഫ്സൈഡ് കുരുക്കിടാാൻ ശ്രമിച്ച ​ഗോവ പ്രതിരോധത്തെ മറികടന്ന ശിവാൾഡോ സിം​ഗാണ് ആദ്യ ​ഗോൾ നേടിയത്. പിന്നാലെ ​ഗോവ മെല്ലെ താളം കണ്ടെത്തി. 22-ാം മിനിറ്റിൽ ​ഗോവ തിരിച്ചടിച്ചു. ഒഡേയ് ഒനൈന്ത്യയ ​ഗോവൻ സംഘത്തിന് സമനില ​ഗോൾ നേടിത്തന്നു.

ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മത്സരിച്ചു നിന്നു. ഹാഫ്ടൈം വിസിൽ മുഴങ്ങിയപ്പോൾ ​ഗോൾ നിലയിലും സമനില പാലിച്ചു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിലെ ബെം​ഗളൂരുവിന് തിരിച്ചടി ലഭിച്ചു. സുരേഷ് വാങ്ചം ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ബെംഗളൂരു സംഘം 10 പേരായി ചുരുങ്ങി. പിന്നാലെ കടുത്ത ​ഗോവൻ ആക്രമണാണ് ബെം​ഗളൂരു നേരിടേണ്ടി വന്നത്.

സുനിൽ ഛേത്രിയെ മാത്രം മുന്നിൽ നിർത്തി ബെം​ഗളൂരു പ്രതിരോധം ശക്തിപ്പെടുത്തി. ​ഗുർപ്രീത് സിം​ഗ് സന്ധു നിർണായക സേവുകളുമായി വലകാത്തു. പക്ഷേ 81-ാം മിനിറ്റിൽ ബെം​ഗളൂരു പ്രതിരോധം തകർത്ത് ബോറിസ് സിം​ഗ് വലകുലുക്കി. ഇതോടെ മത്സരം കൈവിടുമെന്ന് ഏറെക്കുറെ ബെം​ഗളൂരുവിന് ബോധ്യമായി. ഒടുവിൽ അത് തന്നെ സംഭവിച്ചു. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് എഫ് സി ​ഗോവയ്ക്ക് ജയം.

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

SCROLL FOR NEXT