ഇത്തവണ ആരാകും പ്രീമിയർ ലീഗ് ചാമ്പ്യന്മാർ; റൊണാൾഡോയുടെ പ്രവചനം

മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ആഴ്സണലും കിരീടപ്പോരിൽ ഒപ്പത്തിനൊപ്പം മുന്നേറുന്നു.
ഇത്തവണ ആരാകും പ്രീമിയർ ലീഗ് ചാമ്പ്യന്മാർ; റൊണാൾഡോയുടെ പ്രവചനം

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​​ഗ് കിരീടപ്പോരിൽ ശക്തമായ പോരാട്ടം തുടരുകയാണ്. നിലവിലത്തെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയ്ക്കൊപ്പം ലിവർപൂളും ആഴ്സണലും കിരീടപ്പോരിൽ ഒപ്പത്തിനൊപ്പം മുന്നേറുന്നു. ആഴ്സണലിനും ലിവർപൂളിനും 64 വീതം പോയിന്റുള്ളപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് 63 പോയിന്റാണുള്ളത്. അതിനിടെ ഇത്തവണത്തെ പ്രീമിയർ ലീ​ഗ് ചാമ്പ്യന്മാർ ആരാകുമെന്ന് പ്രവചിക്കുകയാണ് ബ്രസീൽ മുൻ ഇതിഹാസം റൊണാൾഡോ നസരിയോ.

പെപ് ​ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീ​ഗ് നിലനിർത്തുമെന്നാണ് റൊണാൾഡോയുടെ പ്രവചനം. ഇം​ഗ്ലീഷ് പ്രസിദ്ധീകരണായ ഡെയ്ലി മെയിലിനോട് ഒറ്റ വാക്കിലാണ് റൊണാൾഡോ പ്രതികരിച്ചത്. എന്തായാലും പോയിന്റ് ടേബിളിൽ കടുത്ത പോരാട്ടം നേരിടുന്ന സിറ്റിക്ക് ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്.

ഇത്തവണ ആരാകും പ്രീമിയർ ലീഗ് ചാമ്പ്യന്മാർ; റൊണാൾഡോയുടെ പ്രവചനം
കിംഗ് കോഹ്‌ലി വേണ്ടേ ഇന്ത്യൻ ടീമിൽ ? ട്വന്റി 20 ലോകകപ്പിന് മുമ്പെ ആരാധകർക്ക് നിരാശ

ഈ സീസണിൽ ക്ലബ് വിടുന്ന പരിശീലകൻ യർ​ഗൻ ക്ലോപ്പിനായി കിരീടം നേടുകയാണ് ലിവർപൂളിന്റെ ലക്ഷ്യം. അടുത്ത മത്സരത്തിൽ ബ്രൈറ്റൺ ആണ് ക്ലോപ്പിന്റെ സംഘത്തിന്റെ എതിരാളികൾ. കഴിഞ്ഞ സീസണിൽ മുന്നിൽ നിന്ന ശേഷം അവസാന മത്സരങ്ങളിലെ തിരിച്ചടികളാണ് ​ആഴ്സണലിന് കിരീടം നഷ്ടപ്പെടുത്തിയത്. ഇത്തവണ കിരീടം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ​ഗണ്ണേഴ്സ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com