ആ സ്ഥലങ്ങളിൽ സ്കോർ ചെയ്യാൻ കഴിയുന്നത് വിരാട് കോഹ്‌ലിക്കാണ്, ഇപ്പോൾ ഗില്ലിനും; തുറന്നുപറഞ്ഞ് അശ്വിൻ

ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർസ്റ്റാർ ഗില്ലെന്ന് സംശയമില്ലാതെ പറയാമെന്നും അശ്വിൻ വ്യക്തമാക്കി.
ആ സ്ഥലങ്ങളിൽ സ്കോർ ചെയ്യാൻ കഴിയുന്നത് വിരാട് കോഹ്‌ലിക്കാണ്, ഇപ്പോൾ ഗില്ലിനും; തുറന്നുപറഞ്ഞ് അശ്വിൻ

ചെന്നൈ: ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മോശം തുടക്കമാണ് ശുഭ്മൻ ​ഗില്ലിന് ലഭിച്ചത്. എന്നാൽ അവസാന മത്സരങ്ങളിൽ താരം മികച്ച പ്രകടനവുമായി തിരിച്ചുവന്നു. ചേത്വേശ്വർ പൂജാരയ്ക്ക് പകരക്കാരനായി മൂന്നാം നമ്പറിലാണ് ഇപ്പോൾ ​ഗിൽ കളിക്കുന്നത്. ഒപ്പം വിരാട് കോഹ്‌ലിയുടെ പിൻ​ഗാമിയാകുമെന്ന് പറയുന്ന താരവുമാണ് ​ഗിൽ. ഇക്കാര്യത്തിൽ സുപ്രധാന നിരീക്ഷണം നടത്തിയിരിക്കുകയാണ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ.

ഷോട്ട് മിഡ് വിക്കറ്റിൽ സ്കോർ ചെയ്യാൻ കോഹ്‌ലിയേക്കാൾ മികച്ചൊരു താരമില്ല. ഈ പരമ്പരയുടെ തുടക്കത്തിൽ ആ ഭാഗങ്ങളിൽ സ്കോർ ചെയ്യാൻ ​ഗിൽ ശ്രമിച്ചു. എന്നാൽ ​ഗില്ലിന് അത് സാധിച്ചില്ല. പക്ഷേ അവസാന ടെസ്റ്റുകളിൽ ​ഗിൽ ആ ബുദ്ധിമുട്ട് മറികടന്നു. അതിന് കാരണം താരത്തിന്റെ അദ്ധ്വാനമെന്നും അശ്വിൻ പറഞ്ഞു.

ആ സ്ഥലങ്ങളിൽ സ്കോർ ചെയ്യാൻ കഴിയുന്നത് വിരാട് കോഹ്‌ലിക്കാണ്, ഇപ്പോൾ ഗില്ലിനും; തുറന്നുപറഞ്ഞ് അശ്വിൻ
'ഒരു പരിക്കുമില്ല, ശ്രേയസ് അയ്യർ ഐപിഎല്ലിൽ തുടക്കം മുതൽ ഉണ്ടാകും'

ഗില്ലിന് ഒരു വലിയ അഭിനന്ദനം നൽകാനും താൻ ആ​ഗ്രഹിക്കുന്നു. ആദ്യ മത്സരങ്ങളിൽ ​ഗില്ലിന്റെ പ്രകടനം മോശമായിരുന്നു. സാങ്കേതികമായി ചില പ്രശ്നങ്ങൾ ഇന്ത്യൻ താരത്തിന്റെ ബാറ്റിംഗിൽ ഉണ്ടായിരുന്നു. എന്നാൽ വളരെ വേ​ഗത്തിൽ അത് പരിഹരിക്കാൻ ​ഗില്ലിന് കഴിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർസ്റ്റാർ ​ഗില്ലെന്ന് സംശയമില്ലാതെ പറയാമെന്നും അശ്വിൻ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com