Football

​'ഗോട്ട്' ആരെന്ന ചർച്ചകൾ അവസാനിപ്പിക്കാം; മെസ്സി മികച്ച താരമായതിന് കാരണമുണ്ടെന്ന് റൊണാൾഡോ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മാറക്കാന: ഫുട്ബോൾ ചരിത്രത്തിൽ എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിലൊരാളാണ് ബ്രസീലിന്റെ മുൻ താരം റൊണാൾഡോ നസരിയോ. ഏകദേശം രണ്ട് പതിറ്റാണ്ടിനടത്തും ബ്രസീലിയൻ ഫുട്ബോളിൽ നിറഞ്ഞുനിന്ന താരം. എന്നാൽ ആധുനിക ഫുട്ബോളിലെ മികച്ച താരം ആരെന്ന് ചോദിച്ചാൽ ബ്രസീലിയൻ ഇതിഹാസത്തിന് ഒറ്റ ഉത്തരമേയുള്ളു.

അർജന്റീനൻ താരം ലയണൽ മെസ്സിയാണ് റൊണാൾഡോയുടെ എക്കാലത്തെയും മികച്ച താരം. ബ്രസീലിയൻ മുൻ താരം ഇക്കാര്യം പലതവണ ആവർത്തിച്ചു കഴിഞ്ഞു. പോർച്ചു​ഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മെസ്സി മറികടക്കുന്നതിനും കാരണമുണ്ട്. അഞ്ച് തവണ ബലോൻ ദ് ഓർ നേടിയിട്ടുണ്ട് ക്രിസ്റ്റ്യാനോ. എന്നാൽ മെസ്സിയുടെ ബലോൻ ദ് ഓർ നേട്ടം എട്ടാണ്. കിരീട നേട്ടങ്ങളിലും മെസ്സിയാണ് മുന്നിൽ. അതിൽ ഒരു ലോകകപ്പും ഉൾപ്പെടുന്നുന്നു. ​​'ഗോട്ട്' ആരെന്ന ചർച്ചകൾ അവസാനിപ്പിക്കാമെന്നും റൊണാൾഡോ വ്യക്തമാക്കി.

പുതിയ തലമുറയിലെ ഏറ്റവും മികച്ച സ്ട്രൈക്കർ കിലിയൻ എംബാപ്പെയെന്നും റൊണാൾഡോ പറഞ്ഞു. റയൽ മാഡ്രിഡിലെ എംബാപ്പെയുടെ പ്രകടനം കാണാൻ കാത്തിരിക്കുകയാണ്. റയലിൽ കളിക്കുമ്പോൾ എംബാപ്പെയ്ക്ക് ബലോൻ ദ് ഓർ ഉൾപ്പടെ വിജയിക്കാൻ കഴിയുമെന്നും റൊണാൾഡോ വ്യക്തമാക്കി.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT