Football

ഐഎസ്എൽ; മുംബൈ സിറ്റിയെ സമനിലയിൽ തളച്ച് ഈസ്റ്റ് ബംഗാൾ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കരുത്തരായ മുംബൈ സിറ്റിയെ സമനിലയിൽ തളച്ച് ഈസ്റ്റ് ബം​ഗാൾ. ​ഇരുടീമുകൾക്കും ​ഗോൾ നേടാൻ കഴിഞ്ഞില്ല. മുംബൈയെ അവരുടെ സ്റ്റേഡിയത്തിൽ സമനിലയിൽ തളക്കാൻ കഴിഞ്ഞത് ഈസ്റ്റ് ബം​ഗാളിന് ആത്മവിശ്വാസമായി. എന്നാൽ മോഹൻ ബ​ഗാനുമായും കേരള ബ്ലാസ്റ്റേഴ്സുമായും മത്സരം വരാനിരിക്കെ ഈസ്റ്റ് ബംഗാളിനോട് സമനില വഴങ്ങിയ മുംബൈയ്ക്ക് ദൗർബല്യങ്ങൾ പരിശോധിക്കണമെന്ന മുന്നറിയിപ്പാണ് നൽകുന്നത്.

ആദ്യ പകുതിയിൽ മുംബൈ സിറ്റിയുടെ ആധിപത്യം ​ഗ്രൗണ്ടിലുണ്ടായിരുന്നു. ഭൂരിഭാ​ഗം സമയത്തും മുംബൈ താരങ്ങൾ പന്തിനെ നിയന്ത്രിച്ചു. പക്ഷേ ​​ഗോൾ വല ചലിപ്പിക്കാൻ മുംബൈയ്ക്ക് കഴിഞ്ഞില്ല. ഈസ്റ്റ് ബം​ഗാളിന്റെ ഭാ​ഗത്ത് നിന്ന് ആക്രമണം കുറവായിരുന്നു. എങ്കിലും മുംബൈയെ ​ഗോളടിപ്പിക്കാതിരിക്കാൻ ഈസ്റ്റ് ബം​ഗാൾ പ്രതിരോധം പ്രത്യേകം ശ്രദ്ധിച്ചു.

രണ്ടാം പകുതിയിലും ഈസ്റ്റ് ബം​ഗാൾ പ്രതിരോധം അച്ചടക്കം പാലിച്ചു. മത്സരം സമനിലയിൽ അവസാനിപ്പിക്കാനായിരുന്നു ഈസ്റ്റ് ബം​ഗാൾ ശ്രമിച്ചത്. മുംബൈ സിറ്റിക്കെതിരെ അവസാന നിമിഷം വരെയും ഈസ്റ്റ് ബം​ഗാൾ ശക്തമായ മത്സരം കാഴ്ചവെച്ചു. ഇതോടെ ​ഗോൾരഹിത സമനിലയോടെ മത്സരത്തിന് അവസാനമായി.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT