Football

പ്രതിരോധിച്ച് കളിച്ച് എഫ് സി ​ഗോവയും മുംബൈ സിറ്റിയും; മത്സരം സമനിലയിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

​ഗോവ: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ എഫ് സി ​ഗോവ-മുംബൈ സിറ്റി മത്സരം ​സമനിലയിൽ. ഇരുടീമുകൾക്കും ​ഗോൾവല ചലിപ്പിക്കാൻ കഴിഞ്ഞില്ല. മത്സരത്തിൽ ഇരുടീമുകളും നിരവധി ​ഗോൾ അവസരങ്ങൾ സൃഷ്ടിച്ചു. പക്ഷേ ശക്തമായ ​പ്രതിരോധം ​ഇരു ടീമുകൾക്കും ​ഗോൾ നിഷേധിച്ചു.

ആദ്യ പകുതിയിൽ ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ മിനിറ്റുകൾ മുതൽ ആക്രമണ ഫുട്ബോളുമായി എഫ് സി ​ഗോവ മുന്നേറി. എന്നാൽ മുംബൈയുടെ പ്രതിരോധനം ​ഗോവൻ ആക്രമണത്തെ ഫലപ്രദമായി തടഞ്ഞുനിർത്തി.

ഏഴ് ഷോട്ടുകളാണ് ആദ്യ പകുതിയിൽ എഫ് സി ​ഗോവ പായിച്ചത്. അതിൽ രണ്ടെണ്ണം ലക്ഷ്യത്തിലേയ്ക്കായിരുന്നു. രണ്ട് ഷോട്ടുകൾ മാത്രമാണ് മുംബൈയുടെ ഭാ​ഗത്ത് നിന്നുമുണ്ടായത്. പക്ഷേ ആദ്യ പകുതിയുടെ 57 ശതമാനവും പന്ത് മുംബൈ താരങ്ങളുടെ പാദങ്ങളിലായിരുന്നു.

രണ്ടാം പകുതിയിലും ആദ്യ പകുതിയുടെ തനിയാവർത്തനമായിരുന്നു. ഇരുടീമുകളും സൃഷ്ടിച്ചെടുത്ത അവസരങ്ങൾ പ്രതിരോധ നിരയെ മറികടന്നില്ല. ഇതോടെ മത്സര ഫലം സമനിലയിലേക്ക് നീങ്ങി. പോയിന്റ് ടേബിളിൽ എഫ് സി ​ഗോവ ഒന്നാമതും മുംബൈ സിറ്റി നാലമതും തുടരും.

ഹെലികോപ്റ്റര്‍ അപകടം: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ഇബ്രാഹിം റെയ്സി: അയത്തൊള്ള ഖൊമേ​നി​യുടെ വി​ശ്വ​സ്തൻ; ഇസ്രയേലിൻ്റെയും അമേരിക്കയുടെയും കണ്ണിലെ കരട്

ഇന്നും അതിതീവ്ര മഴ; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

കുറ്റപ്പെടുത്തലും, സൈബർ ആക്രമണവും; നാലാം നിലയിൽനിന്ന് വീണ് രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി

LIVE BLOG:അഞ്ചാംഘട്ട വോട്ടെടുപ്പിന് തുടക്കമായി;രാഹുൽ ഗാന്ധി, സ്മൃതി ഇറാനി തുടങ്ങിയവർ ജനവിധി തേടുന്നു

SCROLL FOR NEXT