വനിതാ ക്രിക്കറ്റിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വേണം; സ്മൃതി മന്ദാന

ഇത് രണ്ട് വർഷത്തിന് ശേഷമാണ് ഇന്ത്യൻ വനിതകൾ ടെസ്റ്റ് മത്സരം കളിക്കുന്നത്.
വനിതാ ക്രിക്കറ്റിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വേണം; സ്മൃതി മന്ദാന

മുംബൈ: പുരുഷന്മാരുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ട് പതിപ്പുകൾ അവസാനിച്ചു. മൂന്നാം പതിപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ വനിതകൾക്കും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വേണമെന്ന് വാദിക്കുകയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. ഇക്കാര്യത്തിൽ ഐസിസിയാണ് തീരുമാനമെടുക്കേണ്ടത്.

ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് മത്സരത്തിന് മുമ്പായാണ് മന്ദാന തന്റെ ആ​ഗ്രഹം പ്രകടിപ്പിച്ചത്. എന്നാൽ മന്ദാനയുടെ ആ​ഗ്രഹം സഫലമാകണമെങ്കിൽ ഒരുപാട് സഞ്ചരിക്കേണ്ടതുണ്ടെന്നാണ് ഇംഗ്ലണ്ട് താരം ടാമി ബൗമണ്ടിന്റെ പ്രതികരണം. വനിതാ ക്രിക്കറ്റിൽ മൂന്ന് ടീമുകൾ മാത്രമെ ടെസ്റ്റ് കളിക്കുന്നുള്ളു. ഇന്ത്യ, ഓസ്ട്രേലിയ, ഇം​ഗ്ലണ്ട് ടീമുകളാണ് അവ. ഓരോ ടെസ്റ്റ് മത്സരങ്ങൾക്കിടയിലും വലിയ ദൈർഘ്യം ഉണ്ടെന്നും ബൗമണ്ട് പ്രതികരിച്ചു.

വനിതാ ക്രിക്കറ്റിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വേണം; സ്മൃതി മന്ദാന
പ്രതിസന്ധികൾക്ക് തകർക്കാൻ കഴിയാത്ത പോരാളി; യുവരാജ് സിംഗിന് 42-ാം പിറന്നാൾ

വ്യാഴാഴ്ചയാണ് ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും വനിതാ ടീമുകൾ തമ്മിലുള്ള ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. ഇത് രണ്ട് വർഷത്തിന് ശേഷമാണ് ഇന്ത്യൻ വനിതകൾ ടെസ്റ്റ് മത്സരം കളിക്കുന്നത്. ഇംഗ്ലണ്ടിന് പിന്നാലെ ഓസ്ട്രേലിയയുമായും ഇന്ത്യൻ വനിതകൾ ടെസ്റ്റ് മത്സരം കളിക്കുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com