Football

ഐ ലീഗ്: ഗോകുലം എഫ്‌സിയ്ക്ക് സമനില കുരുക്കിട്ട് ചര്‍ച്ചില്‍ ബ്രദേഴ്‌സ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സി-ചര്‍ച്ചില്‍ ബ്രദേഴ്‌സ് മത്സരം സമനിലയില്‍. കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. ഗോകുലം എഫ്‌സിക്ക് വേണ്ടി ക്യാപ്റ്റന്‍ അലക്‌സ് സാഞ്ചസും ചര്‍ച്ചില്‍ ബ്രദേഴ്‌സിനായി റിച്ചാര്‍ഡ് കോസ്റ്റയും ഗോള്‍ നേടി.

ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സാണ് ആദ്യം ലീഡെടുത്തത്. 38-ാം മിനിറ്റില്‍ റിച്ചാര്‍ഡ് കോസ്റ്റ നേടിയ ഗോളില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സാണ് ആദ്യ പകുതിയില്‍ മുന്നിട്ടുനിന്നത്. എന്നാല്‍ രണ്ടാം പകുതിയില്‍ മലബാറിയന്‍സ് ഒപ്പമെത്തി. 72-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി ക്യാപ്റ്റന്‍ അലക്‌സ് സാഞ്ചസാണ് ഗോകുലത്തിന് സമനില സമ്മാനിച്ചത്.

നിലവില്‍ 11 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ് ഗോകുലം. ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയമാണ് മലബാറിയന്‍സിന്റെ അക്കൗണ്ടിലുള്ളത്. അതേസമയം എട്ട് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ചര്‍ച്ചില്‍ ബ്രദേഴ്‌സ്.

മുഴുവന്‍ ഫ്രീസറുകളും നന്നാക്കി; ഇനി തിരുവനന്തപുരത്ത് മൃതദേഹങ്ങളുമായി അലയേണ്ട

എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ക്ക് കടുത്ത ക്ഷാമം; അനധികൃത അച്ചടിയും വിതരണവും വ്യാപകം

ശോഭ സുരേന്ദ്രന്റെ മാനനഷ്ട കേസ്; ദല്ലാള്‍ നന്ദകുമാര്‍ ഇന്ന് ഹാജരാകില്ല

'ആകാശ പണിമുടക്കില്‍' വലഞ്ഞ് യാത്രക്കാര്‍; കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി

കൊച്ചി ബിപിസിഎല്ലിലെ എല്‍പിജി ബോട്ടിലിങ് പ്ലാന്റിലെ ഡ്രൈവര്‍മാര്‍ പണിമുടക്കില്‍

SCROLL FOR NEXT