Football

'ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനിൽ ​ഗുരുതര സാമ്പത്തിക ക്രമക്കേട്'; ​ഗോപാലകൃഷ്ണ കൊസരാജു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനിൽ ​ഗുരുതര സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. ആന്ധ്രാ പ്രദേശ് ഫുട്ബോൾ അസോസിയേഷൻ മുൻ പ്രസിഡന്റ് ​ഗോപാലക്യഷ്ണ കൊസരാജുവാണ് ആരോപണം ഉന്നയിച്ചത്. ഐ ലീ​ഗ്, വനിതാ പ്രീമിയർ ലീ​ഗ് എന്നിവയുടെ സംപ്രേക്ഷണം കൊൽക്കത്ത ആസ്ഥാനമായുള്ള കമ്പനിക്ക് നൽകിയതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരോപണം.

എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെയ്ക്കും ജനറൽ സെക്രട്ടറി ഷാജി പ്രഭാകരനും കൊസരാജു അയച്ച ഇമെയിൽ സന്ദേശത്തിലാണ് ക്രമക്കേടുകൾ ആരോപിക്കുന്നത്. കെപിഎസ് എന്നറിയപ്പെടുന്ന കാലൈഡോസ്കോപ്പ് പ്രൊഡക്ഷൻ സർവ്വീസിനാണ് ഐ ലീ​ഗിൻ്റെയും വനിതാ ലീ​ഗിൻ്റെയും സംപ്രേക്ഷണാവകാശം. ലീ​ഗിൻ്റെ സംപ്രേക്ഷണ അവകാശത്തിന് ടെൻ്റർ ക്ഷണിച്ചത് അഞ്ച് ദിവസത്തിനുള്ളിലാണ്. 2022 ഒക്ടോബർ 27 മുതൽ നവംബർ 1 വരെയായിരുന്നു ടെൻ്റർ നൽകാനുള്ള സമയം. ടെൻ്റർ മുല്യം വ്യക്തമാക്കിയിട്ടില്ല. ഐ ലീ​ഗിന് ശേഷം ഏഴ് കോടി 98 ലക്ഷം രൂപ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ഐ ലീ​​ഗ് സംഘാടകർക്ക് കൊടുത്തു. 2021-22 സീസണിൽ കൊവിഡ് 19 മൂലം ഐ ലീ​ഗ് നടന്നത് ഒറ്റ വേദിയിലാണ്. അന്നത്തെ സംപ്രേക്ഷണത്തിന് ഫെഡറേഷൻ നൽകിയത് ഒരു കോടി 93 ലക്ഷം രൂപയാണ്. 2022-23 വർഷത്തിൽ 13 കോടി 27 ലക്ഷം രൂപ ടൂർണ്ണമെൻ്റ് സംപ്രേക്ഷണത്തിനും വിതരണത്തിനുമായി ചിലവഴിച്ചതായി ഇമെയിൽ സന്ദേശത്തിൽ പറയുന്നു.

എഐഎഫ്എഫ് നിർവ്വാഹക സമിതി, വാർഷിക യോ​ഗങ്ങൾ തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ ചേരാനിരിക്കെയാണ് ഫെഡറേഷനെതിരെ ​ഗുരുതര ആരോപണവുമായി ആന്ധ്രാപ്രദേശ് ഫുട്ബോൾ മുൻ പ്രസിഡൻ്റ് രം​ഗത്തെത്തിയത്. കഴിഞ്ഞ വർഷം നടന്ന എഐഎഫ്എഫ് ട്രെഷറർ പദവിയിലേക്കും ഗോപാലകൃഷ്ണ കൊസരാജു മത്സരിച്ചിരുന്നു. എന്നാൽ ആരോപണം നിഷേധിച്ച് എഐഎഫ്എഫ് രം​ഗത്തെത്തി. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനം ഉണ്ടാകണം. ഫെഡറേഷൻ്റെ പ്രവർത്തനങ്ങളെ മോശമാക്കി കാണിക്കുകയാണ് കൊസരാജു എഐഎഫ്എഫ് വൈസ് പ്രസിഡൻ്റ് എൻ എ ഹാരിസ് വ്യക്തമാക്കി.

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷയിൽ മാറ്റം; ജയിക്കാൻ മിനിമം മാർക്ക് ഏർപ്പെടുത്തും

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വ്യക്തത വരുത്താന്‍ സിബിഐ; എയിംസില്‍ നിന്നും വിദഗ്‌ധോപദേശം തേടി

ചിന്നക്കലാല്‍ ഭൂമി ഇടപാട്: എഫ്‌ഐആര്‍ താന്‍ അഴിമതിക്കാരനെന്ന് വരുത്താന്‍; മാത്യു കുഴല്‍നാടന്‍

ഹസ്സന്റെ പ്രവര്‍ത്തനം തൃപ്തികരമായിരുന്നു, സ്ഥാനം കൈമാറാന്‍ വൈകിയത് ചര്‍ച്ച ചെയ്യും: കെ സുധാകരന്‍

SCROLL FOR NEXT