Food

ആരാണ് ബട്ടർ ചിക്കന്റെ യഥാർത്ഥ അവകാശികൾ ? ഡല്‍ഹി ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: ബട്ടര്‍ ചിക്കന്റെ അവകാശ തര്‍ക്കം നിലനില്‍ക്കെ ഡല്‍ഹി ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി. ഇന്ത്യൻ വിഭവങ്ങളായ ബട്ടർ ചിക്കനും ദാൽ മഖാനിയും യഥാർത്ഥത്തിൽ കണ്ടുപിടിച്ചത് ആരാണെന്നുള്ള തർക്കത്തിലാണ് ഡൽഹി ആസ്ഥാനമായുള്ള രണ്ട് റസ്റ്റോറൻ്റ് ശൃംഖലകളായ മോത്തി മഹലും ദര്യഗഞ്ചും. ബട്ടർ ചിക്കൻ്റെ ഉത്ഭവ വിഷയത്തിൽ ഒരു പത്ര അഭിമുഖത്തിൽ മോത്തി മഹലിൻ്റെ ഉടമസ്ഥർ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെയാണ് ദര്യഗഞ്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ബട്ടര്‍ ചിക്കനും ദാല്‍ മഖനിയും ആദ്യമുണ്ടാക്കിയവര്‍' എന്ന ടാഗ് ലൈന്‍ ദര്യഗഞ്ച് റസ്റ്ററന്റ് ഉപയോഗിച്ചതിനെതിരേ മോത്തി മഹല്‍ സമര്‍പ്പിച്ച കേസ് നിലവില്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹർജിയിൽ മേയ് 29-ന് കേസ് പരിഗണിക്കാനിരിക്കെയാണ് പുതിയ ഹര്‍ജി. മോത്തി മഹൽ ഉടമയായിരുന്ന കുന്ദൻ ലാൽ ഗുജ്‌റാൾ ആണ് ബട്ടർ ചിക്കനും ദാൽ മഖാനിയും കണ്ടുപിടിച്ചതെന്നും വിഭവങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ആരോപിച്ചാണ് മോത്തി മഹൽ ഉടമകൾ ജനുവരിയിൽ കേസ് ഫയൽ ചെയ്തത്. എന്നാൽ തങ്ങളുടെ മുൻഗാമിയായ ഗുജ്‌റാൾ ആണ് ആദ്യമായി തന്തൂരി ചിക്കൻ ഉണ്ടാക്കിയതെന്നും ഇന്ത്യയുടെ വിഭജനത്തിന് ശേഷം അത് ബട്ടർ ചിക്കനും ദാൽ മഖാനിയും അവതരിപ്പിച്ചുവെന്നുമാണ് മോത്തി മഹലിൻ്റെ ഉടമകൾ വാദിക്കുന്നത്.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT