Cricket

'പര്‍പ്പിള്‍ പട്ടേല്‍' ഈസ് ബാക്ക്; ഐപിഎല്‍ വിക്കറ്റ് വേട്ടയില്‍ ബുംറയെ മറികടന്ന് ഹര്‍ഷല്‍ പട്ടേല്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പ് പോരാട്ടത്തില്‍ പഞ്ചാബ് താരം ഹര്‍ഷല്‍ പട്ടേല്‍ ഒന്നാമത്. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകളാണ് നിലവില്‍ ഹര്‍ഷലിന്റെ സമ്പാദ്യം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ റിങ്കു സിങ്ങിനെ പുറത്താക്കിയതോടെയാണ് ഹര്‍ഷല്‍ പര്‍പ്പിള്‍ ക്യാപ്പ് അണിഞ്ഞത്.

പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ് താരം ജസ്പ്രീത് ബുംറയെ പിന്നിലാക്കിയാണ് വിക്കറ്റ് വേട്ടയില്‍ ഹര്‍ഷല്‍ മുന്നിലെത്തിയത്. എട്ട് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. എട്ട് മത്സരങ്ങളില്‍ നിന്ന് 13 തന്നെ വിക്കറ്റുകളുള്ള യുസ്‌വേന്ദ്ര സിങ് ചഹലാണ് പോരാട്ടത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 261 റണ്‍സാണ് പഞ്ചാബ് കിങ്‌സ് വഴങ്ങിയത്. പഞ്ചാബിന് വേണ്ടി ഹര്‍ഷല്‍ മൂന്ന് ഓവറില്‍ 48 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റും വീഴ്ത്തി.

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

SCROLL FOR NEXT