Cricket

തീയായി തെവാട്ടിയ; നാടകാന്ത്യം ​ഗുജറാത്ത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മറ്റൊരു ആവേശപ്പോരിന് കൂടെ അന്ത്യമായി. അനായാസം ലക്ഷ്യത്തിലേക്ക് എത്തുമെന്ന് കരുതിയിടത്ത് നിന്ന് അവസാന ഓവർ വരെ ​ഗുജറാത്തിന് വിജയത്തിനായി കാത്തിരിക്കേണ്ടി വന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 142 റൺസിന് എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ ​ഗുജറാത്ത് 19.1 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

മികച്ച തുടക്കമാണ് മത്സരത്തിൽ പഞ്ചാബിന് ലഭിച്ചത്. ആദ്യ വിക്കറ്റിൽ 52 റൺസ് വന്നു. എന്നാൽ പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീണു. സാം കുറാൻ 20, പ്രഭ്സിമ്രാൻ സിം​ഗ് 35, വാലറ്റത്ത് ഹർപ്രീത് ബ്രാർ 29 എന്നിവരാണ് അൽപ്പമെങ്കിലും പോരാട്ടം കാഴ്ചവെച്ചത്. നാല് വിക്കറ്റെടുത്ത സ്പിന്നർ സായി കിഷോർ പഞ്ചാബിനെ തകർത്തു.

മറുപടി പറഞ്ഞ ​ഗുജറാത്ത് വേ​ഗത്തിൽ ലക്ഷ്യത്തിലേക്ക് നീങ്ങി. എന്നാൽ ശുഭ്മൻ ​ഗിൽ പുറത്തായതോടെ വലിയ തകർച്ചയെയാണ് നേരിട്ടത്. ​ഗിൽ 35, സായി കിഷോർ 31 എന്നിങ്ങനെ സംഭാവന ചെയ്തു. അവസാന നിമിഷം കടുപ്പമായ മത്സരം രാഹുൽ തെവാട്ടിയയുടെ പോരാട്ടത്തിൽ ​ഗുജറാത്ത് പിടിച്ചെടുത്തു.

18 പന്തിൽ ഏഴ് ഫോറുൾപ്പടെ 36 റൺസുമായി തെവാട്ടിയ പുറത്താകാതെ നിന്നു. പഞ്ചാബിനായി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലാണ് മത്സരം കടുപ്പമാക്കിയത്. ലയാം ലിവിങ്സ്റ്റോൺ രണ്ട് വിക്കറ്റും വീഴ്ത്തി.

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

SCROLL FOR NEXT