അവിശ്വസനീയം ഈ പോരാട്ടം; എഫ് എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൈനലിൽ

121-ാം മിനിറ്റിൽ കവൻട്രി സിറ്റി വലചലിപ്പിച്ചെങ്കിലും ഓഫ്സൈഡിൽ കുരുങ്ങി.
അവിശ്വസനീയം ഈ പോരാട്ടം; എഫ് എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൈനലിൽ

വെംബ്ലി: ഇം​ഗ്ലീഷ് എഫ് എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൈനലിൽ. ആവേശകരമായ പോരാട്ടത്തിനൊടുവിൽ പെനാൽറ്റ് ഷൂട്ടൗട്ടിലാണ് റെഡ് ഡെവിൾസിന്റെ വിജയം. ഒരു ഘട്ടത്തിൽ അനായാസം മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയത്തിലേക്കെന്ന് തോന്നി. 70 മിനിറ്റ് വരെ റെഡ് ഡെവിൾസ് എതിരില്ലാത്ത മൂന്ന് ​ഗോളിന് മുന്നിലായിരുന്നു. എന്നാൽ മൂന്ന് ​ഗോളുകളും തിരിച്ചടിച്ച് കവൻട്രി സിറ്റി തിരിച്ചുവന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആധിപത്യമായിരുന്നു കണ്ടത്. കവൻട്രി സിറ്റിക്ക് വളരെ കുറച്ച് അവസരങ്ങളാണ് ആദ്യ പകുതിയിൽ ലഭിച്ചത്. സ്കോട്ട് മക്ടോമിനയുടെയും ഹാരി മഗ്വെയറുടെയും ​ഗോളുകൾ ആദ്യ പകുതിയിൽ യുണൈറ്റഡിന് വ്യക്തമായ മേധാവിത്തം നേടിത്തന്നു. പക്ഷേ കഥ മാറിയത് രണ്ടാം പകുതിയിലാണ്.

58-ാം മിനിറ്റിലെ ബ്രൂണോ ഫെർണാണ്ടസിന്റെ ​ഗോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 3-0ത്തിന് മുന്നിലെത്തിച്ചു. പക്ഷേ 71-ാം മിനിറ്റിൽ ആദ്യമായി കവൻട്രി സിറ്റി തിരിച്ചടിച്ചു. എല്ലിസ് സിംസ് കവൻട്രി സിറ്റിക്കായി ​ആദ്യം ​ഗോൾ നേടി. 79-ാം മിനിറ്റിൽ കല്ലം ഒഹേരെ രണ്ടാം തിരിച്ചടി നൽകി. ഇഞ്ച്വറി ടൈമിൽ 95-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കവൻട്രി സിറ്റിക്ക് വെറുതെ കളയാൻ കഴിയുമായിരുന്നില്ല. കിക്കെടുത്ത ഹാജി റൈറ്റ് കൃത്യമായി ലക്ഷ്യം കണ്ടു. ഇതോടെ അനായാസ ജയമെന്ന യുണൈറ്റഡ് സ്വപ്നത്തിന് സമനിലപ്പൂട്ട് വീണു.

അവിശ്വസനീയം ഈ പോരാട്ടം; എഫ് എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൈനലിൽ
കോഹ്‌ലി, വിൽ ജാക്സ്, കരൺ ശർമ്മ; ഐപിഎൽ കോടിപതി എപ്പോഴും ബൗണ്ടറിയിൽ

എക്സട്രാ ടൈമിൽ ഇരുടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. നിർഭാ​ഗ്യം ഇരുടീമുകളെയും ഒരുപോലെ പിന്നോട്ട് വലിച്ചപ്പോൾ ​ഗോളുകൾ പിറന്നില്ല. അധിക സമയത്തും മത്സരം 3-3ന് സമനിലയിലായി. 121-ാം മിനിറ്റിൽ കവൻട്രി സിറ്റി വലചലിപ്പിച്ചെങ്കിലും ഓഫ്സൈഡിൽ കുരുങ്ങി. ഇതോടെ മത്സരവിജയികളെ നിർണയിക്കാനൻ പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നു. ഇവിടെ 4-2ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com