Cricket

റിവ്യൂ കൊടുക്കാൻ ഡ​ഗ് ഔട്ടിൽ നിന്ന് സന്ദേശം; പ്രതിഷേധിച്ച് സാം കരൺ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഡി ആർ എസ് ദുരുപയോ​ഗം നടത്തിയെന്ന് ആരോപണം. പഞ്ചാബ് കിം​ഗ്സും മുംബൈ ഇന്ത്യൻസും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം. മുംബൈ ബാറ്റിം​ഗിന്റെ 15-ാം ഓവറിൽ അർഷ്ദീപ് സിം​ഗിന്റെ പന്ത് വൈഡ് ലൈനിലൂടെ കടന്നുപോയി. എന്നാൽ അമ്പയർ വൈഡ് അനുവദിച്ചില്ല.

ഈ സമയം മുംബൈ ഡ​ഗ് ഔട്ടിൽ നിന്നും റിവ്യൂവിന് പോകാൻ ആവശ്യം ഉയർന്നു. മാർക് ബൗച്ചർ വൈഡ് സി​ഗ്നലും ടിം ഡേവിഡ് റിവ്യൂ ആവശ്യപ്പെടാനുള്ള സി​ഗ്നലും കാണിച്ചു. പിന്നാലെ സൂര്യകുമാർ യാദവ് റിവ്യൂ ആവശ്യപ്പെടുകയും ചെയ്തു. മുംബൈയ്ക്ക് അനുകൂലമായി മൂന്നാം അമ്പയർ വൈഡും അനുവദിച്ചു.

ഡ്രെസ്സിം​ഗ് റൂമിൽ നിന്നുള്ള നിർദ്ദേശം വന്നതിനാൽ റിവ്യൂ അനുവദിക്കരുതെന്ന് പഞ്ചാബ് നായകൻ സാം കരൺ ആവശ്യപ്പെട്ടു. എന്നാൽ അമ്പയർ സാം കരണിന്റെ ആവശ്യം തള്ളി. അമ്പയർ സംഘം മുംബൈ ഇന്ത്യൻസിന് അനുകൂലമായി തീരുമാനങ്ങളെടുക്കുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമർശനം.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT