Cricket

ടോസിൽ കൃത്രിമത്വം നടക്കുന്നത് ഇങ്ങനെയാണ്; കമ്മിൻസിനോട് വിശദീകരിച്ച് ഫാഫ് ഡു പ്ലെസിസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബെം​ഗളൂരു: ഐപിഎല്ലിൽ ദിവസങ്ങൾക്ക് മുമ്പാണ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവും മുംബൈ ഇന്ത്യൻസും മത്സരിച്ചത്. പിന്നാലെ മത്സരത്തിന്റെ ടോസിൽ കൃത്രിമത്വം നടത്തിയെന്ന വാദമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. എന്നാൽ ഈ വാദങ്ങൾ തെറ്റെന്ന് കൂടുതൽ കൃത്യമായ ദൃശ്യങ്ങൾ സഹിതം മറ്റൊരു കൂട്ടം ആരാധർ വാദിച്ചിരുന്നു. എന്നാൽ ഇന്നലെ നടന്ന മത്സരത്തിന് മുമ്പായി അന്നത്തെ മത്സരത്തിൽ ടോസിട്ട രീതി ബെം​ഗളൂരു നായകൻ ഫാഫ് ഡു പ്ലെസിസ് വിശദീകരിച്ചു.

സൺറൈസേഴ്സ് നായകൻ പാറ്റ് കമ്മിൻസ് ഈ വാക്കുകൾ കേൾക്കുന്നതായും കാണാം. ഈ ദൃശ്യങ്ങൾക്ക് ശബ്ദമില്ലാത്തതിനാൽ ഇരുവരും പറയുന്നതെന്തെന്ന് വ്യക്തമല്ല. എങ്കിലും ഇരുവരും സംസാരിക്കുന്നത് ടോസിലെ കൃത്രിമത്വത്തെക്കുറിച്ചാണെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വാദം.

മത്സരത്തിൽ ടോസ് നേടിയ ബെം​ഗളൂരു നായകൻ ഫാഫ് ഡു പ്ലെസി സൺറൈസേഴ്സിനെ ബാറ്റിം​ഗിനയച്ചു. മൂന്നിന് 287 എന്ന റെക്കോർഡ് ടോട്ടൽ ഉയർത്താൻ സൺറൈസേഴ്സിന് കഴിഞ്ഞു. ഏഴിന് 272 റൺസായിരുന്നു റോയൽ ചലഞ്ചേഴ്സിന്റെ മറുപടി.

കനത്ത മഴ; പത്തനംതിട്ടയിൽ റെഡ് അലേർട്ട്, മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചു

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; വെെകാതെ പാനൂരിലും ഉയരും: കെ സുധാകരന്‍

'സിപിഐഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു'; വി ഡി സതീശൻ

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

SCROLL FOR NEXT