Cricket

'വിരാട്, നിങ്ങൾ ചെയ്യേണ്ടത്...'; റോയൽ ചലഞ്ചേഴ്സിനായി ഡിവില്ലിയേഴ്സിന്റെ സന്ദേശം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബെം​ഗളൂരു: ഇന്ത്യൻ പ്രീമിയർ ലീ​ഗ് 17-ാം പതിപ്പിലും റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു തിരിച്ചടി നേരിടുകയാണ്. നാല് മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് ബെം​ഗളൂരുവിനുള്ളത്. വിരാട് കോഹ്‌ലി മാത്രമാണ് ബെം​ഗളൂരുവിനായി ഭേദപ്പെട്ട ബാറ്റിം​ഗ് പുറത്തെടുക്കുന്നത്. ഈ സാഹചര്യത്തിൽ റോയൽ ചലഞ്ചേഴ്സ് മുൻ താരം എ ബി ഡിവില്ലിയേഴ്സ് പ്രതികരണവുമായി രംഗത്തെത്തി. ടീമിൽ എന്ത് മാറ്റമാണ് വേണ്ടതെന്നാണ് ഡിവില്ലിയേഴ്സ് പറഞ്ഞത്.

റോയൽ ചലഞ്ചേഴ്സിന് മികച്ച തുടക്കമാണ് ലഭിക്കുന്നത്. എന്നാൽ മധ്യനിരയിൽ ബാറ്റിം​ഗ് മോശമാകുന്നു. പവർ പ്ലേയിൽ ബാറ്റിംഗിനായി മറ്റൊരാളെ നിയോ​ഗിക്കാം. ആറ് മുതൽ 15 വരെയുള്ള ഓവറുകളിലാണ് കോഹ്‌ലിയുടെ സേവനം ബെംഗളൂരു ഉപയോ​ഗിക്കേണ്ടതെന്ന് എ ബി ഡിവില്ലിയേഴ്സ് പറഞ്ഞു.

ടൂർണമെന്റിൽ ഇനിയും റോയൽ ചലഞ്ചേഴ്സിന് പ്രതീക്ഷയുണ്ട്. ഭേദപ്പെട്ട തുടക്കമാണ് ടീമിന് ഐപിഎല്ലിൽ ലഭിച്ചിരിക്കുന്നത്. വരാനിരിക്കുന്ന മത്സരങ്ങളിൽ റോയൽ ചലഞ്ചേഴ്സിന് വിജയിക്കാൻ കഴിയുമെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT