Cricket

'ഡല്‍ഹിയുടേത് നാണംകെട്ട തോല്‍വി, അംഗീകരിക്കാനാവാത്തത്'; ടീമിനെതിരെ ആഞ്ഞടിച്ച് റിക്കി പോണ്ടിങ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വിശാഖപട്ടണം: കൊല്‍ക്കത്തയ്‌ക്കെതിരായ ഡല്‍ഹിയുടെ പ്രകടനം നാണെ കെടുത്തുന്നതാണെന്ന് മുഖ്യപരിശീലകന്‍ റിക്കി പോണ്ടിങ്. ബുധനാഴ്ച ഐപിഎല്ലില്‍ നടന്ന മത്സരത്തില്‍ 106 റണ്‍സിന്റെ കനത്ത തോല്‍വിയാണ് ഡല്‍ഹി വഴങ്ങിയത്. ഐപിഎല്ലിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയലക്ഷ്യമായ 273 റണ്‍സിലേക്ക് ബാറ്റുവീശിയ ഡല്‍ഹി 17.2 ഓവറില്‍ 166 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഇത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും പോണ്ടിങ് തുറന്നടിച്ചു.

'പരാജയത്തെക്കുറിച്ച് ഇപ്പോള്‍ വിലയിരുത്തുന്നത് ബുദ്ധിമുട്ടാണ്. മത്സരത്തിന്റെ ആദ്യപകുതിയില്‍ ഞങ്ങള്‍ക്ക് നിരവധി റണ്ണുകളും 17 വൈഡുകളും വഴങ്ങേണ്ടിവന്നതില്‍ എനിക്ക് നാണക്കേടാണ് തോന്നുന്നത്. ഞങ്ങളുടെ ഓവര്‍ നന്നായി ബൗള്‍ ചെയ്യുന്നതിനായി രണ്ട് മണിക്കൂര്‍ ആവശ്യമായിവന്നു. ഞങ്ങള്‍ വീണ്ടും രണ്ട് ഓവറുകള്‍ക്ക് പിന്നിലായി. അവസാന രണ്ട് ഓവറുകള്‍ ബൗള്‍ ചെയ്യുന്നവര്‍ക്ക് സര്‍ക്കിളിന് പുറത്ത് നാല് ഫീല്‍ഡ്‌സ്മാന്‍മാരെ മാത്രമാണ് ലഭിച്ചത്', പോണ്ടിങ് വ്യക്തമാക്കി.

'അസ്വീകാര്യമായ ഒരുപാട് കാര്യങ്ങള്‍ മത്സരത്തില്‍ സംഭവിച്ചു. അതിനെപ്പറ്റി ഞങ്ങള്‍ ഒരു ഗ്രൂപ്പായി ചര്‍ച്ച ചെയ്യും. ടൂര്‍ണമെന്റില്‍ മുന്നോട്ടുപോകുന്നതിനായി ഉടനെ തന്നെ ചില കാര്യങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. അതിനായി തുറന്ന ചര്‍ച്ചകള്‍ അത്യാവശ്യമാണ്', പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

ഹെലികോപ്റ്റര്‍ അപകടം: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ഇബ്രാഹിം റെയ്സി: അയത്തൊള്ള ഖൊമേ​നി​യുടെ വി​ശ്വ​സ്തൻ; ഇസ്രയേലിൻ്റെയും അമേരിക്കയുടെയും കണ്ണിലെ കരട്

അധ്യാപക കൊള്ള: വാങ്ങിയത് മൂന്ന് സ്‌കൂളുകള്‍, കോടികളുടെ ഇടപാട്, പ്രവീണിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

ഇന്നും അതിതീവ്ര മഴ; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

LIVE BLOG:അഞ്ചാംഘട്ട വോട്ടെടുപ്പിന് തുടക്കമായി;രാഹുൽ ഗാന്ധി, സ്മൃതി ഇറാനി തുടങ്ങിയവർ ജനവിധി തേടുന്നു

SCROLL FOR NEXT