Cricket

'ദി കംപ്ലീറ്റ് ടീം'; സീസണില്‍ റോയല്‍സിനെ തോല്‍പ്പിക്കുന്നത് പ്രയാസമാകുമെന്ന് സ്റ്റീവ് സ്മിത്ത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ജയ്പൂര്‍: മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് കംപ്ലീറ്റ് ടീമാണെന്ന് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. ഐപിഎല്‍ സീസണില്‍ തോല്‍പ്പിക്കാന്‍ ഏറ്റവും പ്രയാസമുള്ള ടീമും റോയല്‍സാണെന്നും സ്മിത്ത് പറഞ്ഞു. സീസണിലെ ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 20 റണ്‍സിന്റെ വിജയം സ്വന്തമാക്കിയ റോയല്‍സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടുകയാണ്. മത്സരത്തിന് മുന്നോടിയായാണ് മുന്‍ റോയല്‍സ് താരവും കൂടിയായ സ്മിത്ത് പ്രതികരിച്ചത്.

'സീസണിലെ കംപ്ലീറ്റ് ടീമായി എനിക്ക് തോന്നുന്നത് രാജസ്ഥാന്‍ റോയല്‍സിനെയാണ്. വിജയിക്കുന്നതിനുള്ള എല്ലാ അടിത്തറയും അവര്‍ക്കുണ്ട്. അവരുടെ സ്പിന്നര്‍മാരായ ചഹലും അശ്വിനും മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണ്. അവരാണ് ഐപിഎല്ലിലെ തന്നെ ഏറ്റവും അപകടകാരികളായ ബൗളര്‍മാര്‍. അവര്‍ മുന്നേറിയാല്‍ രാജസ്ഥാനെ തോല്‍പ്പിക്കുക പ്രയാസമായിരിക്കും', സ്മിത്ത് പറയുന്നു.

രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണെയും സ്മിത്ത് പ്രശംസിച്ചു. 'സഞ്ജു മനോഹരമായി കളിച്ച് അവര്‍ക്ക് വിജയം നേടിക്കൊടുത്തു. അവന്‍ നന്നായി കളിക്കുകയും ശരിയായ സ്ഥലത്താണുള്ളതെന്ന് തെളിയിക്കുകയും ചെയ്യുന്നു. സഞ്ജുവിന്റെ ക്യാപ്റ്റന്‍സി മികച്ചതാണ്. അവന്‍ ഈ ഫോമില്‍ തന്നെ തുടരണം', സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

പൗരത്വഭേദഗതി നിയമപ്രകാരം രാജ്യത്ത് ആദ്യമായി പൗരത്വം അനുവദിച്ചു

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അലംഭാവം; എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

ഡ്രൈവിംഗ് പരിഷ്കരണം; സമരം അവസാനിപ്പിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകള്‍

'ഇൻഡ്യ മുന്നണി ശക്തമായ നിലയിൽ, ജനങ്ങള്‍ മോദിക്ക് യാത്രയയപ്പ് നല്‍കാന്‍ ഒരുങ്ങി കഴിഞ്ഞു'; ഖർഗെ

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ മാധവി രാജെ സിന്ധ്യ അന്തരിച്ചു

SCROLL FOR NEXT