റോയല്‍സിന്റെ കോട്ടയില്‍ ക്യാപിറ്റല്‍സിന് ടോസ്; ബൗളിങ് തിരഞ്ഞെടുത്തു

ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു
റോയല്‍സിന്റെ കോട്ടയില്‍ ക്യാപിറ്റല്‍സിന് ടോസ്; ബൗളിങ് തിരഞ്ഞെടുത്തു

ജയ്പൂര്‍: ജയം തുടരാന്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സും ആദ്യ വിജയം കൊതിച്ച് ഡല്‍ഹി ക്യാപിറ്റല്‍സും ഇന്ന് നേര്‍ക്കുനേര്‍. സ്വന്തം തട്ടകമായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റിങ്ങിനിറങ്ങും. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

രണ്ട് മാറ്റങ്ങളുമായാണ് ഡല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാന്റെ കോട്ടയില്‍ ഇറങ്ങുന്നത്. പരിക്കേറ്റ ഇഷാന്ത് ശര്‍മ്മയ്ക്കും ഷായ് ഹോപ്പിനും പകരം ആന്റിച്ച് നോര്‍ക്യ, മുകേഷ് കുമാര്‍ എന്നിവര്‍ ടീമിലെത്തി. അതേസമയം കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഇറങ്ങിയ ടീമില്‍ ഒരു മാറ്റവും വരുത്താതെയാണ് റോയല്‍സ് ഇറങ്ങുന്നത്.

റോയല്‍സിന്റെ കോട്ടയില്‍ ക്യാപിറ്റല്‍സിന് ടോസ്; ബൗളിങ് തിരഞ്ഞെടുത്തു
'ഇറങ്ങിയാല്‍ തന്നെ റെക്കോര്‍ഡ്'; ക്യാപിറ്റല്‍സിന് വേണ്ടി ആ നേട്ടത്തിലെത്തുന്ന ആദ്യ താരമാവാന്‍ പന്ത്

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ജോസ് ബട്ട്ലര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍ / ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറെല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍, സന്ദീപ് ശര്‍മ, അവേഷ് ഖാന്‍.

ഡല്‍ഹി ക്യാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, റിക്കി ഭുയി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍ / ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്സ്, അക്‌സര്‍ പട്ടേല്‍, സുമിത് കുമാര്‍, കുല്‍ദീപ് യാദവ്, ആന്റിച്ച് നോര്‍ക്യ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com