Cricket

ആര്‍സിബിയുടെ 263 റണ്‍സ് മറക്കാം; സണ്‍റൈസേഴ്‌സ് പറന്നടിച്ചപ്പോള്‍ തകര്‍ന്നത് 11 വര്‍ഷത്തെ റെക്കോര്‍ഡ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഹൈദരാബാദ്: ഐപിഎല്ലിന്റെ ചരിത്രം തിരുത്തിയെഴുതിയ ഇന്നിങ്‌സിനാണ് ഇന്ന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നടന്ന മത്സരത്തില്‍ ചരിത്രത്തിലേക്കാണ് പാറ്റ് കമ്മിന്‍സും സംഘവും ബാറ്റുവീശിയത്. നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് ഹൈദരാബാദ് അടിച്ചുകൂട്ടിയത്.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പടുത്തുയര്‍ത്തിയത്. ഇതോടെ 11 വര്‍ഷം മുന്‍പ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്ഥാപിച്ച റെക്കോര്‍ഡാണ് പഴങ്കഥയായത്. 2013ല്‍ പൂനെ വാരിയേഴ്‌സ് ഇന്ത്യയ്‌ക്കെതിരെ ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്ത 263 റണ്‍സാണ് ഇതുവരെ ഉണ്ടായിരുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. മുംബൈയ്‌ക്കെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 277 റണ്‍സ് അടിച്ചെടുത്തതോടെ ആര്‍സിബിയുടെ 263 എന്ന സ്‌കോര്‍ രണ്ടാമതായി.

2024ല്‍ മൊഹാലിയില്‍ പഞ്ചാബ് കിങ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നേടിയ 257/5 എന്ന സ്‌കോറാണ് മൂന്നാമത്. 2016ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെ ആര്‍സിബി അടിച്ചെടുത്ത 248/3, 2010ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നേടിയ 246/5 എന്നീ സ്‌കോറുകളാണ് നാലും അഞ്ചും സ്ഥാനത്ത്.

ശക്തമായ മഴയും പൊടിക്കാറ്റും; മുംബൈയിൽ പരസ്യബോർഡ് തകർന്ന് എട്ട് മരണം, 59 പേർക്ക് പരിക്ക്

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'ഇവിഎം റൂമിലെ സിസി ടിവി ഓഫ് ചെയ്തു'; ദൃശ്യങ്ങളടക്കം ആരോപണം ഉന്നയിച്ച് ബാരാമതി സ്ഥാനാർഥി സുപ്രിയ സുലെ

പെരിയ സൽക്കാര വിവാദം; അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി

രാജസ്ഥാനിൽ കോൺഗ്രസ് രണ്ടക്ക സീറ്റ് നേടും; അശോക് ഗെലോട്ട്

SCROLL FOR NEXT