Cricket

ക്യാപ്റ്റൻ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണം; ഹാർദ്ദിക്കിനെതിരെ ​മുഹമ്മദ് ഷമിയുടെ ബൗൺസർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: ​ഐപിഎല്ലിൽ ഹാർദ്ദിക്ക് പാണ്ഡ്യ നായകനായ ആദ്യ മത്സരം മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടു. മത്സരത്തിൽ ഹാർദ്ദിക്കെടുത്ത ചില തീരുമാനങ്ങൾ വിമർശിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഇന്ത്യൻ ടീമിലെ സഹതാരം മുഹമ്മദ് ഷമിയും ഹാർദ്ദിക്കിനെതിരെ ​ഗുരുതര വിമർശനവുമായി രംഗത്തെത്തി. ക്രിക്ബസിന് നൽകിയ അഭിമുഖത്തിലാണ് ഷമിയുടെ വിമർശനം.

ഒരു നായകൻ ടീമിനോട് കൂടുതൽ ഉത്തരവാദിത്തം കാണിക്കണം. ഏഴാം നമ്പറിലായിരുന്നില്ല ഹാർദ്ദിക്ക് ബാറ്റിം​ഗിനെത്തേണ്ടത്. ​അത് വാലറ്റത്തിന്റെ തുടക്കമാണ്. ഗുജറാത്ത് ടൈറ്റൻസിൽ മൂന്ന്, നാല് സ്ഥാനങ്ങളിലാണ് ഹാർദ്ദിക്ക് ബാറ്റു ചെയ്തത്. മുംബൈ ഇന്ത്യൻസിൽ നാല്, അഞ്ച് സ്ഥാനങ്ങളിൽ എത്തിയാൽ പോലും ആ മത്സരം വിജയിക്കുമായിരുന്നു. ഒരു നായകൻ എങ്ങനെയാകണമെന്ന് ഹാർദ്ദിക്ക് പാറ്റ് കമ്മിൻസിനെ കണ്ട് പഠിക്കണമെന്നും ഷമി അഭിപ്രായപ്പെട്ടു.

അതിനിടെ ഹാർദ്ദിക്ക് ഏഴാം നമ്പറിൽ എത്തിയത് എം എസ് ധോണിയെ അനുകരിച്ചതല്ലേയെന്ന് അഭിമുഖത്തിൽ ചോദ്യം ഉയർന്നു. എന്നാൽ ധോണിക്ക് തുല്യനായി ധോണി മാത്രമെയുള്ളു എന്നായിരുന്നു ഷമിയുടെ മറുപടി. ധോണിയോ കോഹ്‌ലിയോ ആരായാലും വ്യത്യസ്ത ചിന്താഗതിക്കാരാണ്. ഓരോരുത്തരും അവരുടെ കഴിവിന് അനുസരിച്ചുള്ള സ്ഥാനങ്ങളിൽ കളിക്കാൻ ഇറങ്ങണമെന്നും ഷമി വ്യക്തമാക്കി.

ഇന്നും അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, മലയോരമേഖലകളില്‍ രാത്രികാല യാത്രാവിലക്ക്

മേയര്‍-ഡ്രൈവര്‍ തര്‍ക്കം: ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

അമീബിക് മസ്തിഷ്ക ജ്വരം; ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു

കൊടകര കവർച്ചാ കേസിൽ സുരേന്ദ്രനെതിരെ ഇഡി അന്വേഷണമില്ല, ഹർജി ഹൈക്കോടതി തള്ളി

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

SCROLL FOR NEXT