Cricket

ഈ സീസണിൽ മുഴുവൻ മത്സരങ്ങളും ധോണി കളിക്കില്ല; പ്രവചനവുമായി ക്രിസ് ഗെയ്ൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: മഹേന്ദ്ര സിം​ഗ് ധോണി ഈ സീസൺ ഐപിഎല്ലിൽ മുഴവൻ മത്സരങ്ങളും കളിക്കില്ലെന്ന് വെസ്റ്റ് ഇൻഡീസ് മുൻ താരം ക്രിസ് ​ഗെയ്ൽ. ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ നായക സ്ഥാനം കൈമാറ്റം ചെയ്തതിന് പിന്നാലെയാണ് ​ഗെയിലിന്റെ പ്രവചനം. സീസണിൽ ധോണിക്ക് ഇടവേള വേണ്ടി വരുമെന്നാണ് ​വിൻഡീസ് മുൻ താരം വ്യക്തമാക്കുന്നത്.

എം എസ് ധോണി ഈ സീസൺ വിജയകരമായി പൂർത്തിയാക്കും. സൂപ്പർ താരത്തിന്റെ കായികക്ഷമതയിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. എങ്കിലും റുതുരാജിനെ നായകനാക്കിയതിന് പിന്നിൽ ധോണിക്ക് ആവശ്യമായ വിശ്രമം നൽകുകയാണ് ലക്ഷ്യമെന്നും ക്രിസ് ​ഗെയ്ൽ പ്രതികരിച്ചു.

ഈ സീസണിന് ശേഷം ധോണി ഐപിഎൽ മതിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ ചെന്നൈ സൂപ്പർ കിംഗ്സോ ധോണിയോ വ്യക്തത വരുത്തിയിട്ടില്ല. അടുത്ത സീസണിൽ ധോണി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT