Cricket

ചെപ്പോക്ക് തലവൻസിന് വിജയത്തുടക്കം; റോയൽ ചലഞ്ചേഴ്സിനെ ആറ് വിക്കറ്റിന് തകർത്തു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ചെന്നൈ സൂപ്പർ കിം​ഗ്സിന് വിജയത്തുടക്കം. ബെം​ഗളൂരു റോയൽ ചലഞ്ചേഴ്സിനെ ആറ് വിക്കറ്റിനാണ് നിലവിലത്തെ ചാമ്പ്യന്മാർ തകർത്തെറിഞ്ഞത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ ലക്ഷ്യത്തിലെത്തി.

നേരത്തെ ഫാഫ് ഡു പ്ലെസിസിന്റെ വെടിക്കെട്ടുമായി ഐപിഎൽ 17-ാം പൂരത്തിന് തുടക്കമായി. 23 പന്തിൽ എട്ട് ഫോറുകൾ സഹിതം ഡു പ്ലെസി 35 റൺസെടുത്തു. എന്നാൽ ബെം​ഗളൂരു നായകൻ പുറത്തായതിന് പിന്നാലെ ബെം​ഗളൂരു കനത്ത ബാറ്റിം​ഗ് തകർച്ചയെ നേരിട്ടു. രജത് പാട്ടിദാറും ​ഗ്ലെൻ മാക്‌സ്‌വെല്ലും റൺസൊന്നും എടുക്കാതെ പുറത്തായി. പിന്നലെ 20 പന്തിൽ 21 റൺസുമായി വിരാട് കോഹ്‌ലിയുടെ വിക്കറ്റും വീണു. റൺസ് കണ്ടെത്താൻ വിഷമിച്ച കാമറൂൺ ​ഗ്രീൻ 22 പന്തിൽ 18 റൺസുമായി മടങ്ങി.

ആറാം വിക്കറ്റിൽ അനുജ് റാവത്തും ദിനേശ് കാർത്തിക്കും ഒന്നിച്ചതോടെയാണ് കളി മാറിയത്. പതിയെ മത്സരത്തിൽ താളം കണ്ടെത്തിയ ഇരുവരും റൺസ് ഉയർത്തിക്കൊണ്ടേയിരുന്നു. 25 പന്തിൽ നാല് ഫോറും മൂന്ന് സിക്സും സഹിതം 48 റൺസെടുത്ത അനുജ് റാവത്ത് അവസാന പന്തിൽ റൺഔട്ടായി. 26 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും സഹിതം 38 റൺസെടുത്ത ദിനേശ് കാർത്തിക്ക് പുറത്താകാതെ നിന്നു. ഇരുവരും ആറാം വിക്കറ്റിൽ 95 റൺസ് ചേർത്ത ശേഷമാണ് പിരിഞ്ഞത്. ചെന്നൈ നിരയിൽ മുസ്തഫിസൂർ റഹ്മാൻ നാല് വിക്കറ്റ് വീഴ്ത്തി. മാക്‌സ്‌വെല്ലിന്റെ വിക്കറ്റ് ദീപക് ചാഹറിനാണ്.

മറുപടി പറഞ്ഞ ചെന്നൈ തുടക്കം മുതലെ തകർത്തടിച്ചു. ഇടയ്ക്ക് വിക്കറ്റുകൾ നഷ്ടമായെങ്കിലും റൺറേറ്റ് താന്നില്ല. റുതുരാജ് ഗെയ്ക്ക്‌വാദ് 15 പന്തിൽ 15, രച്ചിൻ രവീന്ദ്ര 15 പന്തിൽ 37, അജിൻക്യ രഹാനെ 19 പന്തിൽ 27, ഡാരൽ മിച്ചൽ 18 പന്തിൽ 22 എന്നിങ്ങനെ താരങ്ങൾ സ്കോർ ചെയ്തു.

അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ശിവം ദൂബേ-രവീന്ദ്ര ജഡേജ സഖ്യമാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. ദൂബേ 28 പന്തിൽ 34 റൺസെടുത്തും ജഡേജ 17 പന്തിൽ 25 റൺസെടുത്തും പുറത്താകാതെ നിന്നു. ബെം​ഗളൂരുവിനായി കാമറൂൺ ​ഗ്രീൻ രണ്ട് വിക്കറ്റ് വീഴ്ത്തി. കരൺ ശർമ്മ, യാഷ് ദയാൾ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

SCROLL FOR NEXT