Cricket

കോൺവേയ്ക്കും റായിഡുവിനും പകരക്കാർ ഇവർ; അറിയിച്ച് മൈക്ക് ഹസി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 17-ാം പതിപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഉദ്ഘാടന ദിവസം തന്നെ ചെന്നൈ സൂപ്പർ കിംഗ്സ് കളത്തിലിറങ്ങും. എന്നാൽ താരങ്ങൾക്കേറ്റ പരിക്കും അമ്പാട്ടി റായിഡുവിന്റെ വിടവാങ്ങലുമാണ് നിലവിലത്തെ ചാമ്പ്യന്മാർക്ക് തിരിച്ചടിയാകുന്നത്.

കഴിഞ്ഞ സീസണിന് ശേഷം അമ്പാട്ടി റായിഡു ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. എന്നാൽ ഈ സീസണിന് മുമ്പായി ഓപ്പണർ ഡേവോൺ കോൺവേയ്ക്ക് പരിക്കേറ്റു. ഇതോടെ ഒത്ത പകരക്കാരുണ്ടാകുമോ എന്നതാണ് ചെന്നൈ ആരാധകരുടെ ആശങ്ക. ഇതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിം​ഗ്സ് ബാറ്റിം​ഗ് പരിശീലകൻ മൈക്ക് ഹസി.

കോൺവേയ്ക്ക് പകരക്കാരനായി ഓപ്പണറുടെ റോളിലേക്ക് രണ്ട് പേരെയാണ് ചെന്നൈ പരി​ഗണിക്കുന്നത്. ന്യുസിലാൻഡിന്റെ രച്ചിൻ രവീന്ദ്രയും ഇന്ത്യൻ താരം അജിൻക്യ രഹാനെയും. എന്നാൽ രഹാനെയുടെ സമീപകാല ഫോമിൽ ആരാധകർക്ക് ആശങ്കയുണ്ട്. അതിനിടെ പുതുമുഖ താരം സമീർ റിസ്‌വി മധ്യനിരയിൽ അമ്പാട്ടി റായിഡുവിന് പകരക്കാരനാകുമെന്നാണ് ചെന്നൈ ക്യാമ്പിന്റെ പ്രതീക്ഷ.

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

വിവാദങ്ങള്‍ മാത്രം, പ്രവര്‍ത്തന മികവില്ല; കെ സുധാകരനെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

SCROLL FOR NEXT