Cricket

ഒരിക്കൽ ക്രിക്കറ്റ് ഉപേക്ഷിക്കാൻ ആഗ്രഹിച്ചിരുന്നു; വെളിപ്പെടുത്തലുമായി മുഹമ്മദ് സിറാജ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന് ഇന്ന് 30 വയസ് തികഞ്ഞിരിക്കുകയാണ്. 2017ൽ ട്വന്റി 20 ക്രിക്കറ്റിൽ അരങ്ങേറിയ താരം 2019ൽ ഏകദിന ക്രിക്കറ്റിലേക്കും കടന്നുവന്നു. നാലര വർഷം പിന്നിടുമ്പോൾ ഇന്ത്യൻ ടീമിന്റെ പേസ് ആക്രമണത്തിൽ നിർണായ സാന്നിധ്യമാണ് സിറാജ്. എന്നാൽ 2019ൽ താൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് താരം.

തന്റെ പിതാവ് ഒരു ഓട്ടോറിക്ഷാ ഡ്രൈവർ ആയിരുന്നു. അത് മാത്രമായിരുന്നു തന്റെ കുടുംബത്തിന്റെ വരുമാനം. പിതാവിന് പിന്തുണ ലഭിക്കാൻ താൻ കേറ്ററിം​ഗ് ജോലിക്ക് പോകുമായിരുന്നു. റൊമാലി റൊട്ടി പാചകം ചെയ്യുന്നതിനിടയിൽ തന്റെ കൈയ്യിൽ തീപിടിച്ചിട്ടുണ്ട്. തന്റെ കുടുംബം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. എപ്പോഴും താൻ ക്രിക്കറ്റ് കളിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. പഠനത്തിൽ ശ്രദ്ധിക്കുവാനാണ് തന്നോട് കുടുംബം ആവശ്യപ്പെട്ടത്. ഒടുവിൽ 2019ൽ ക്രിക്കറ്റ് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് താൻ ​ഗൗരവമായി ആലോച്ചിരുന്നുവെന്നും സിറാജ് വ്യക്തമാക്കി.

ടെന്നിസ് ബോൾ ക്രിക്കറ്റാണ് തന്നെ മികച്ച പേസറാക്കി മാറ്റിയതെന്നും താരം വ്യക്തമാക്കി. കഠിനാദ്ധ്വാനം ഒരിക്കലും വെറുതെയാകില്ലെന്നും തനിക്കും മനസിലായി. ഒരുപക്ഷേ അതിന് ഫലം വൈകുമായിരിക്കും. എങ്കിലും എപ്പോഴാണെങ്കിലും കഠിനാദ്ധ്വാനത്തിന് ഫലം ഉണ്ടാകുമെന്നും ഇന്ത്യൻ ക്രിക്കറ്റ് താരം വ്യക്തമാക്കി.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT